- 2012 ഐക്യ രാഷ്ട്ര സഭ International Year of Sustainable Energy for All ആയി പ്രഖ്യാപിച്ചു.
- വികസ്വരരാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും നൂതന സുസ്ഥിര ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
- പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപഭോഗം ഇരട്ടി ആക്കി വര്‍ധിപ്പിക്കുക, energy efficiency വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.
Saturday, December 24, 2011
2012- International Year of Sustainable Energy for All
Sunday, December 11, 2011
രസതന്ത്ര വിസ്മയങ്ങളുമായി ശാസ്ത്ര സെമിനാര്‍ ......BALARAMAPURAM BRC
രസതന്ത്ര വര്‍ഷം 2011ന്റെ ഭാഗമായി ബാലരാമപുരം BRC
യില്‍ നടന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും
..........SCHOOLSCIENCE ന്റെ അഭിനന്ദനങ്ങള്‍ ...
വിശദ വിവരങ്ങള്‍ അവരുടെ ബ്ലോഗായ തൂവലില്‍ നിന്ന് ...
" രസതന്ത്രം ഇന്ന് ,ഇന്നലെ , നാളെ ..."എന്ന വിഷയവുമായി ബന്ധപ്പെട്ടു ബാലരാമപുരം ബി ആര് സി യുടെ ആഭിമുഖ്യത്തില്‍ " ശാസ്ത്രപ്രദര്‍ശനവും സെമിനാറും " സംഘടിപ്പിച്ചു . ഈ പരിപാടിയുടെ പഞ്ചായത്ത് തലം 29 /11 /2011 നു നടന്നു .ഓരോ പഞ്ചായത്തിലും ഓരോ വിഷയമാണ് ചര്‍ച്ച ചെയ്തത് . വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു .......
ഓരോ വിഷയത്തിലും രണ്ടംഗ ഗ്രൂപ്പുകളാണ് വിവരങ്ങള്‍ ശേഖരിക്കുകയും അവതരിപ്പിക്കുകയും ചെയ്തത് . പരിപാടിയുടെ നടത്തിപ്പ് കുട്ടികളെ തന്നെ ഏല്‍പ്പിച്ചു . മെച്ചപ്പെട്ട അവതരണം നടത്തിയ ഗ്രൂപ്പിനെ കണ്ടെത്താന്‍ കൂട്ടുകാരെത്തന്നെ ചുമതലപ്പെടുത്തി . വിലയിരുത്തല്‍ സൂചകങ്ങള്‍ ചര്‍ച്ചയിലൂടെ തീരുമാനിച്ചു .
പഞ്ചായത്ത് തലത്തില്അധ്യാപക പരിശീലകര്‍ക്ക് ചുമതല നല്കി ..... ബാലരാമപുരം പഞ്ചായത്തില്‍ നടന്ന അവതരണത്തെ കുറിച്ച് ശ്രീ മന്‍സൂര്‍ ബി ആര് സി തല കൂടിചെരലലില് അനുഭവങ്ങള്‍ പങ്ക്കുവച്ചത് ഇങ്ങനെ......" നനച്ച കടലാസില്‍ സോപ്പ് പുരട്ടി ആഹാരത്തിലെ രസതന്ത്രം എന്ന് എഴുതിക്കാനിച്ചപ്പോള് കുട്ടികളുടെ കണ്ണുകളില്‍ ആശ്ചര്യവും ആഹ്ളാദവും.....
ലെമണ്‍ റൈസ് എന്താണ് ?
ആഹാരത്തില്‍ കറികള്‍ എന്തിന് ?
ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന രാസപ്രവര്ത്ത്തനങ്ങള് എന്തെല്ലാം ?
എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഭക്ഷണത്തിലെ രസതന്ത്രവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള ചിന്തയ്ക്കും അറിവിനും കാരണമായി .....
ആറ് വിഷയങ്ങളിലും മെച്ചപ്പെട്ട അവതരണം നടത്തിയ രണ്ടു വീതം ഗ്രൂപ്പുകളെ ബി ആര് സി തലത്തില്‍ നെല്ലിമൂട് ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സെമിനാറില്‍ പങ്ക്കെടുപ്പിച്ചു .സെമിനാരിനെത്തിയ കൂട്ടുകാരെ ബി ആര് സി യ്ക്ക് വേണ്ടി ബി പി ഓ ശ്രീ സുരേഷ് ബാബു സ്വാഗതം ചെയ്തു
ഒരു ശാസ്ത്ര പരീക്ഷണം പരിചയപ്പെടുത്തിയും ശാസ്ത്രവിളക്ക് തെളിയിച്ചും എ ഇ ഓ ശ്രീ ഹൃഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .
എ ഇ ഓ യുടെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നും .........
മനുഷ്യന് അന്വേഷിച്ചു കൊണ്ടേയിരിക്കും .... നൈസര്‍ഗ്ഗികമായ ഈ അന്വേഷണ ത്വരയുടെ സാംസ്കാരിക പരിണാമമാണ് ശാസ്ത്രം . സമൂഹത്തിലെ മാറ്റങ്ങളെ സ്വാംശീകരിക്കാനും പുതിയവയെ സ്വാഗതം ചെയ്യാനും ശാസ്ത്ര ബോധം കൊണ്ട് മാത്രമേ കഴിയൂ .... മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ വിപുലമാക്കുന്നതിന് വേണ്ടി ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ഉപയോഗിക്കാം . ശാസ്ത്രത്തെ സംബന്ധിച്ച് 2011 രസതന്ത്ര വര്‍ഷം മാത്രമല്ല വനവര്‍ഷവും വവ്വാല് വര്‍ഷവും കൂടിയാണ് . 1911 ലാണ് മാഡം ക്യുരിക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് radium എന്ന അത്ഭുത ലോഹത്തെ ലോകത്തിനു പരിചയപ്പെടുത്തിയത് മാഡം ക്യുരിയാണ് .
രസതന്ത്രം മനുഷ്യ ജീവിതത്തിനു അടിത്തറയിട്ട ശാസ്ത്രം ....ജീവിതത്തിന്റെ നിലനില്‍പ്പിനു തന്നെ ആധാരം രസതന്ത്രമാണ് ..... ജീവന്റെ ശാസ്ത്രമാണ് ഇത് ...സസ്യങ്ങള്‍ കാണിക്കുന്ന ജാല വിദ്യയായ പ്രകാശ സംശ്ലേഷണം മൂലമാണ് നമുക്ക് ആഹാരം ലഭിക്കുന്നത് .... ഇതില്‍ നടക്കുന്നത് രാസപ്രവര്‍ത്തനമാണ് . തീ , ലോഹങ്ങള്‍ , വാതകങ്ങള്‍ , റബ്ബര്‍ ,നിറങ്ങള്‍ , കോണ്‍ക്രീറ്റ് , മരുന്നുകള്‍ , വളങ്ങള്‍ , ഇന്ധനങ്ങള്‍ എന്നിവയുടെയൊക്കെ കണ്ടെത്തല്‍ രസതന്ത്രത്തിന്റെ സംഭാവനയാണ് ....
സെമിനാറിന് headmaster ശ്രീ സുനില്‍ പ്രഭാനന്ദ ലാല്‍ ആശംസകള്‍ നേര്‍ന്നു
DIET അധ്യാപികയായ ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ വിലയിരുത്തലിന്റെ സാധ്യതകളെ കുറിച്ചും ശാസ്ത്ര സെമിനാറിന്റെ പ്രത്യകതകളെ കുറിച്ചും കൂട്ടുകാരോട് സംവദിച്ചു .
പ്രവര്‍ത്തനത്തിന്റെ രീതി അധ്യാപക പരിശീലകനും ശാസ്ത്ര റിസോഴ്സ് ടീമിന് നേതൃത്വം നല്കുന്ന അധ്യാപകനുമായ ശ്രീ ജയചന്ദ്രന് വിശദീകരിച്ചു .
വിവിധ ടീമുകളുടെ മികവുകള്‍ വിലയിരുത്തി ശ്രീ അശോകന് സാര്‍ സെമിനാര്‍ ക്രോഡീകരണം നടത്തി
എല്ലാ കൂട്ടുകാര്‍ക്കും സമ്മാനങ്ങള്‍ വിതരണം നടത്തി .
കൂട്ടുകാരുടെ അവതരണങ്ങളുടെ ദൃശ്യങ്ങളിലേക്ക് .....
VISIT THOOVAL FOR MORE
യില്‍ നടന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും
..........SCHOOLSCIENCE ന്റെ അഭിനന്ദനങ്ങള്‍ ...
വിശദ വിവരങ്ങള്‍ അവരുടെ ബ്ലോഗായ തൂവലില്‍ നിന്ന് ...
" രസതന്ത്രം ഇന്ന് ,ഇന്നലെ , നാളെ ..."എന്ന വിഷയവുമായി ബന്ധപ്പെട്ടു ബാലരാമപുരം ബി ആര് സി യുടെ ആഭിമുഖ്യത്തില്‍ " ശാസ്ത്രപ്രദര്‍ശനവും സെമിനാറും " സംഘടിപ്പിച്ചു . ഈ പരിപാടിയുടെ പഞ്ചായത്ത് തലം 29 /11 /2011 നു നടന്നു .ഓരോ പഞ്ചായത്തിലും ഓരോ വിഷയമാണ് ചര്‍ച്ച ചെയ്തത് . വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു .......
- ആല്‍ക്കെമി
- രസതന്ത്ര ചരിത്രം
- ഭക്ഷണത്തിന്റെ രസതന്ത്രം
- മരുന്നുകളുടെ രസതന്ത്രം
- റബ്ബറിന്റെ രസതന്ത്രം
- ജീവല്‍ പ്രവര്‍ത്തനങ്ങളുടെ രസതന്ത്രം
ഓരോ വിഷയത്തിലും രണ്ടംഗ ഗ്രൂപ്പുകളാണ് വിവരങ്ങള്‍ ശേഖരിക്കുകയും അവതരിപ്പിക്കുകയും ചെയ്തത് . പരിപാടിയുടെ നടത്തിപ്പ് കുട്ടികളെ തന്നെ ഏല്‍പ്പിച്ചു . മെച്ചപ്പെട്ട അവതരണം നടത്തിയ ഗ്രൂപ്പിനെ കണ്ടെത്താന്‍ കൂട്ടുകാരെത്തന്നെ ചുമതലപ്പെടുത്തി . വിലയിരുത്തല്‍ സൂചകങ്ങള്‍ ചര്‍ച്ചയിലൂടെ തീരുമാനിച്ചു .
- വിഷയത്തെ കുറിച്ചുള്ള ധാരണ
- പഠനത്തിലെ / വിവരശേഖരനത്തിലെ വൈവിധ്യം
- അവതരണത്തിനു ഉപയോഗിച്ച ഉപകരണങ്ങള്‍ / വൈവിധ്യം /ശാസ്ത്രീയത
- കൂട്ടുകാരുടെ പങ്ക്കാളിത്തം
- അവതരണത്തിലെ മികവ്
- ചര്‍ച്ചയില്‍ പങ്ക്കെടുക്കുന്ന രീതി
പഞ്ചായത്ത് തലത്തില്അധ്യാപക പരിശീലകര്‍ക്ക് ചുമതല നല്കി ..... ബാലരാമപുരം പഞ്ചായത്തില്‍ നടന്ന അവതരണത്തെ കുറിച്ച് ശ്രീ മന്‍സൂര്‍ ബി ആര് സി തല കൂടിചെരലലില് അനുഭവങ്ങള്‍ പങ്ക്കുവച്ചത് ഇങ്ങനെ......" നനച്ച കടലാസില്‍ സോപ്പ് പുരട്ടി ആഹാരത്തിലെ രസതന്ത്രം എന്ന് എഴുതിക്കാനിച്ചപ്പോള് കുട്ടികളുടെ കണ്ണുകളില്‍ ആശ്ചര്യവും ആഹ്ളാദവും.....
ലെമണ്‍ റൈസ് എന്താണ് ?
ആഹാരത്തില്‍ കറികള്‍ എന്തിന് ?
ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന രാസപ്രവര്ത്ത്തനങ്ങള് എന്തെല്ലാം ?
എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഭക്ഷണത്തിലെ രസതന്ത്രവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള ചിന്തയ്ക്കും അറിവിനും കാരണമായി .....
ആറ് വിഷയങ്ങളിലും മെച്ചപ്പെട്ട അവതരണം നടത്തിയ രണ്ടു വീതം ഗ്രൂപ്പുകളെ ബി ആര് സി തലത്തില്‍ നെല്ലിമൂട് ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സെമിനാറില്‍ പങ്ക്കെടുപ്പിച്ചു .സെമിനാരിനെത്തിയ കൂട്ടുകാരെ ബി ആര് സി യ്ക്ക് വേണ്ടി ബി പി ഓ ശ്രീ സുരേഷ് ബാബു സ്വാഗതം ചെയ്തു
ഒരു ശാസ്ത്ര പരീക്ഷണം പരിചയപ്പെടുത്തിയും ശാസ്ത്രവിളക്ക് തെളിയിച്ചും എ ഇ ഓ ശ്രീ ഹൃഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .
എ ഇ ഓ യുടെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നും .........
മനുഷ്യന് അന്വേഷിച്ചു കൊണ്ടേയിരിക്കും .... നൈസര്‍ഗ്ഗികമായ ഈ അന്വേഷണ ത്വരയുടെ സാംസ്കാരിക പരിണാമമാണ് ശാസ്ത്രം . സമൂഹത്തിലെ മാറ്റങ്ങളെ സ്വാംശീകരിക്കാനും പുതിയവയെ സ്വാഗതം ചെയ്യാനും ശാസ്ത്ര ബോധം കൊണ്ട് മാത്രമേ കഴിയൂ .... മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ വിപുലമാക്കുന്നതിന് വേണ്ടി ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ഉപയോഗിക്കാം . ശാസ്ത്രത്തെ സംബന്ധിച്ച് 2011 രസതന്ത്ര വര്‍ഷം മാത്രമല്ല വനവര്‍ഷവും വവ്വാല് വര്‍ഷവും കൂടിയാണ് . 1911 ലാണ് മാഡം ക്യുരിക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് radium എന്ന അത്ഭുത ലോഹത്തെ ലോകത്തിനു പരിചയപ്പെടുത്തിയത് മാഡം ക്യുരിയാണ് .
രസതന്ത്രം മനുഷ്യ ജീവിതത്തിനു അടിത്തറയിട്ട ശാസ്ത്രം ....ജീവിതത്തിന്റെ നിലനില്‍പ്പിനു തന്നെ ആധാരം രസതന്ത്രമാണ് ..... ജീവന്റെ ശാസ്ത്രമാണ് ഇത് ...സസ്യങ്ങള്‍ കാണിക്കുന്ന ജാല വിദ്യയായ പ്രകാശ സംശ്ലേഷണം മൂലമാണ് നമുക്ക് ആഹാരം ലഭിക്കുന്നത് .... ഇതില്‍ നടക്കുന്നത് രാസപ്രവര്‍ത്തനമാണ് . തീ , ലോഹങ്ങള്‍ , വാതകങ്ങള്‍ , റബ്ബര്‍ ,നിറങ്ങള്‍ , കോണ്‍ക്രീറ്റ് , മരുന്നുകള്‍ , വളങ്ങള്‍ , ഇന്ധനങ്ങള്‍ എന്നിവയുടെയൊക്കെ കണ്ടെത്തല്‍ രസതന്ത്രത്തിന്റെ സംഭാവനയാണ് ....
" Chemistry our life
Chemistry our future "
ഇതാണ് രസതന്ത്ര വര്‍ഷത്തിന്റെ ആപ്തവാക്യും .... മനുഷ്യന്റെ ഭാവി ശോഭനമാക്കാന്‍ ,ഇന്നു ഏറ്റവുമധികം കച്ചടവല്ക്കരിപ്പിക്കപ്പെടുന്ന , വിനാശത്തിലെയ്ക്ക് കുതിക്കുന്ന രസതന്ത്രത്തെ ജനപക്ഷത്താക്കാന്‍ നമുക്ക് കൂട്ടായി യത്നിക്കാം..... സെമിനാറിന് headmaster ശ്രീ സുനില്‍ പ്രഭാനന്ദ ലാല്‍ ആശംസകള്‍ നേര്‍ന്നു
DIET അധ്യാപികയായ ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ വിലയിരുത്തലിന്റെ സാധ്യതകളെ കുറിച്ചും ശാസ്ത്ര സെമിനാറിന്റെ പ്രത്യകതകളെ കുറിച്ചും കൂട്ടുകാരോട് സംവദിച്ചു .
പ്രവര്‍ത്തനത്തിന്റെ രീതി അധ്യാപക പരിശീലകനും ശാസ്ത്ര റിസോഴ്സ് ടീമിന് നേതൃത്വം നല്കുന്ന അധ്യാപകനുമായ ശ്രീ ജയചന്ദ്രന് വിശദീകരിച്ചു .
വിവിധ ടീമുകളുടെ മികവുകള്‍ വിലയിരുത്തി ശ്രീ അശോകന് സാര്‍ സെമിനാര്‍ ക്രോഡീകരണം നടത്തി
എല്ലാ കൂട്ടുകാര്‍ക്കും സമ്മാനങ്ങള്‍ വിതരണം നടത്തി .
കൂട്ടുകാരുടെ അവതരണങ്ങളുടെ ദൃശ്യങ്ങളിലേക്ക് .....
VISIT THOOVAL FOR MORE
Tuesday, December 6, 2011
വര്‍ക്കല സബ്ജില്ലാതല പാനല്പ്രദര്ശനവും പരീക്ഷണോത്സവവും
വര്‍ക്കല സബ്ജില്ലാതല പാനല്പ്രദര്ശനവും പരീക്ഷണോത്സവവും 3/12/2011 ശനിയാഴ്ച പാളയംകുന്ന് ഗവ: HSS ല്‍ വച്ച് നടന്നു.

10 പരീക്ഷണങ്ങള്‍ വിവിധ ഡസ്ക്കുകളിലായി ക്രമീകരിച്ചു.
10 ഗ്രൂപ്പുകള്‍ക്കും എല്ലാ പരീക്ഷണങ്ങളും ചെയ്യാന്‍ പാകത്തില്‍ രാസവസ്തുക്കള്‍, ഉപകരണങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ നല്കി.
തികച്ചും പുതിയതായ ചില പരീക്ഷണങ്ങളുടെ വീഡിയോ കാണാന്‍ അവസരം നല്കി.

ഗ്രൂപ്പുകള്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഓരോ ഗ്രൂപ്പും ഒന്നാമത് ചെയ്ത പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് പൊതുവേദിയില്‍ അവതരിപ്പിച്ചു.

- പാളയംകുന്ന് GHSS ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ബേബിഗിരിജ ഉദ്ഘാടനം ചെയ്തു.
രസതന്ത്രം - ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പാനല്‍ പ്രദര്‍ശനം നടന്നത്.
സ്ക്കൂള്തലത്തില് 13 വിഷയങ്ങള്‍ (click)നല്കി.
- എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ പങ്കാളിത്തത്തോടെ സ്ക്കൂള്‍തല പാനല്‍ പ്രദര്‍ശനം നടന്നു.സ്ക്കൂള്‍തല പ്രദര്‍ശനത്തിനുവേണ്ടി തയ്യാറാക്കിയ ചാര്‍ട്ടുകളില്‍ നിന്നും ഒരു ഉപവിഷയത്തിന്റെ ചാര്‍ട്ടുകള്‍( പാനലുകള്‍) BRC തല പ്രദര്‍ശനത്തിനുവേണ്ടി കൊണ്ടുവന്നു. ( കൊണ്ടുവരേണ്ട ഉപവിഷയം മുന്‍കൂട്ടി നല്‍കിയിരുന്നു).

- 67കുട്ടികളെ 10 ഗ്രൂപ്പുകളായി തിരിച്ച് വിലയിരുത്തല്‍ ടീമുകള്‍ രൂപീകരിച്ചു.
- പാനലുകളെ വിലയിരുത്തുന്നതിനാവശ്യമായ സൂചകങ്ങള്‍ പരിചയപ്പെടാന്‍ അവസരം നല്കി. ( മുന്‍കൂട്ടി വിലയിരുത്തല്‍ സൂചകങ്ങള്‍ പ്രസിദ്ധീകരിച്ചതിനാല്‍ സൂചകങ്ങള്‍(click) വ്യക്തതനേടാന് എളുപ്പമായിരുന്നു.) ഓരോ ടീമും 2 വിദ്യാലയത്തിന്റെ പാനലുകള്‍ വിലയിരുത്തലിന് വിധേയമാക്കി.
പ്രിന്റു ചെയ്ത രസതന്ത്രപാനലുകള് നിരീക്ഷിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്കി.
കുട്ടികള്‍ തയ്യാറാക്കിയ പാനലുകലെ വിലയിരുത്താന്‍ ഈ പാനലുകള്‍ കുട്ടികള്‍ക്ക് സഹായകമായി. ( പുതിയ കര്യങ്ങള്‍ പരിചയപ്പെടാനും )
പാനലുകളുടെ മികവുകള്‍, പരിമിതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിലയിരുത്തല്‍ കുറിപ്പുകള്‍ തയ്യാറാക്കി ഓരോ ടീമും അവതരിപ്പിച്ചു.
അവതരണങ്ങളെ നിരീക്ഷിക്കാനും കൂട്ടിചേര്‍ക്കലുകള്‍ വരുത്താനും
MRMKMMHSS ലെ ഹയര്‍സെക്കന്ററി അധ്യപകന് ശ്രീ. മനോജ് സാര്‍ ആണ് റിസോഴ്സ് പേഴ്സന്‍ ആയി എത്തിയത്.
അവതരണങ്ങള്‍ക്ക് ശേഷം മനോജ് സാര്‍ എല്ലാ പാനലുകളുടേയും ഉളളടക്കത്തെക്കുറിച്ചും രസതന്ത്രവര്‍ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
വിലയിരുത്തല്‍ പഠനമായി മാറിയതിന്റെ നേരനുഭവം ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിച്ചു.
ഈ സെഷന് പൂര്‍ത്തിയായപ്പോള്‍ സമയം 1.15.
1.15 മുതല്‍ 1.45 വരെയുളള സമയം കൊണ്ട് പ്രദര്‍ശന ഹാള്‍ പരീക്ഷണശാലയായി മാറി.
10 പരീക്ഷണങ്ങള്‍ വിവിധ ഡസ്ക്കുകളിലായി ക്രമീകരിച്ചു.
10 ഗ്രൂപ്പുകള്‍ക്കും എല്ലാ പരീക്ഷണങ്ങളും ചെയ്യാന്‍ പാകത്തില്‍ രാസവസ്തുക്കള്‍, ഉപകരണങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ നല്കി.
ശിവഗിരി HSS ലെ ഷിബു സാര്‍ , ഇടവ MRMKMM HSSലെ ആശടീച്ചര്‍ , അയിരൂര്‍AMUPS ലെ രേഖ ടീച്ചര്‍,പാളയംകുന്ന് HSSലെ റീന ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടന്നത്.
സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ ശാസ്ത്രാധ്യാപകര്‍ക്ക് ഓരോ പരീക്ഷണത്തിന്റെ ചുമതല നല്കി.
1.45 ന് ഗ്രൂപ്പുകള്‍ക്ക് പരീക്ഷണത്തിന്റെ പ്രശ്നം നല്കി.
നല്കിയ പ്രശ്നങ്ങള്‍(click)
ഗ്രൂപ്പുകള്‍ അവരവര്‍ക്ക് ലഭിച്ച പരീക്ഷണം എങ്ങനെ ചെയ്യും ? എന്തൊക്കെ സാമഗ്രികള്‍ വേണ്ടിവരും എന്ന് ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് ഗ്രൂപ്പുകളുടെ അവതരണമായിരുന്നു.
വ്യത്യസ്ത സാധ്യതകള്‍ ഗ്രൂപ്പുകള്‍ അവതരിപ്പിച്ചു.
ചര്‍ച്ചയിലൂടെ ചെയ്യാന്‍പോകുന്ന പരീക്ഷണത്തിന്റെ രീതി വികസിപ്പിച്ചു.
CLICK THE LINKS BELOW TO VIEW THE VIDEOS
പരീക്ഷണരീതി എഴുതി തയ്യാറാക്കിയത് പരീക്ഷണ table -ല്‍ റഫറന്‍സിനുവേണ്ടി വച്ചു. (കാരണം ഒരു ഗ്രൂപ്പ് ഒരു പരീക്ഷണത്തിന്റെ രീതി മാത്രമെ എഴുതി തയ്യാറാക്കിയിരുന്നുള്ളു.)
2.45 മുതല്‍ ഗ്രൂപ്പുകള്‍ പരീക്ഷണങ്ങളുടെ നിര്‍വ്വഹണം ആരംഭിച്ചു.

ഗ്രൂപ്പുകള്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഓരോ ഗ്രൂപ്പും ഒന്നാമത് ചെയ്ത പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് പൊതുവേദിയില്‍ അവതരിപ്പിച്ചു.
കുട്ടികളുടെ പരീക്ഷണ നിര്‍വ്വഹണം നിരീക്ഷിക്കാനും അവതരണത്തെ വിലയിരുത്താനും പാളയംകുന്ന് HSS ലെ ഹയര്‍സെക്കന്ററി അധ്യാപകനായ ശ്രീ.ശെല്വന് സാര്‍ റിസോഴ്സ് പേഴ്സണായി ഉണ്ടായിരുന്നു.
ഓരോ പരീക്ഷണ അനുഭവവും ഗ്രൂപ്പുകള്‍ പങ്കുവച്ചതിനുശേഷം ശെല്വന് സാര്‍ ആ പരീക്ഷണത്തിന്റെ രസതന്ത്രം ,തുടര്‍ പരീക്ഷണ സാധ്യതകള്‍ അനുബന്ധ വിവരങ്ങള്‍ എന്നിവ പൊതുചര്‍ച്ചയിലൂടെ വിശദീകരിച്ചത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.
10 പരീക്ഷണ അനുഭവങ്ങളുടേയും പങ്കുവയ്ക്കലും ചര്‍ച്ചയും പൂര്‍ത്തിയായപ്പോള്‍ രസതന്ത്രസദ്യ കഴിച്ചതുപോലെയായി.
സമാപനസമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ആരംഭിച്ചപ്പോള്‍ സമയം 4.15.
തികച്ചും ലളിതമായി സംഘടിപ്പിച്ച സമാപനസമ്മേളനത്തിന് പാളയംകുന്ന് HSSലെ അധ്യാപകനായ ശ്രീ.വി.അജയകുമാര്‍ സ്വാഗതം ആശംസിച്ചു.
സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയത് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സുബൈദടീച്ചര്‍ .
ചടങ്ങില്‍ സ്കൂള്‍ HM ബേബിഗിരിജടീച്ചര് അധ്യക്ഷയായി.

ചടങ്ങില്‍ സ്കൂള്‍ HM ബേബിഗിരിജടീച്ചര് അധ്യക്ഷയായി.

BRC ട്രെയിനര്‍ ശ്രീ.ശ്രീകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.
ഇനിയെന്ത് ?
ഓരോ വിദ്യാലയത്തേയും പ്രതിനിധീകരിച്ചെത്തിയ രണ്ട് കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ സ്കൂള്‍തല പരീക്ഷണോത്സവം 2012 ജനുവരിമാസത്തില്‍.
Subscribe to:
Posts (Atom)