Follow by Email

Tuesday, May 22, 2018

VACATION TRAINING UP SCIENCE 2018അവധിക്കാല അധ്യാപക പരിശീലനം 2018-19

അടിസ്ഥാനശാസ്ത്രം   (യു പി തലം)


view presentation


ലക്ഷ്യങ്ങള്‍
  • ഓരോ പാഠഭാഗത്തിനും ഉചിതമായ ഐസിടി വിഭവങ്ങള്‍, പഠനോപകരണങ്ങള്‍, വായനക്കുറിപ്പുകള്‍, പരീക്ഷണസാമഗ്രികള്‍, വിലയിരുത്തല്‍ ഉപാധികള്‍ തുടങ്ങിയവ കണ്ടെത്തി സമഗ്രമായ പാഠാസൂത്രണം നടത്തുന്നതിനും ഫലപ്രദമായ നിര്‍വഹണം സാധ്യമാക്കുന്നതിനും ടീച്ചറെ സജ്ജമാക്കുക.
  • വിവിധ വിലയിരുത്തല്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കുട്ടിക്ക് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉചിതമായ പഠനപിന്തുണ നല്‍കുന്നതിന് ടീച്ചറെ പ്രാപ്തയാക്കുക.
  • സ്കൂള്‍ ശാസ്ത്രപാര്‍ക്ക് സജ്ജീകരിക്കുന്നതിനും കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കി പ്രാവര്‍ത്തികമാക്കുക.

                        പരിശീലന ഉള്ളടക്കം – സംക്ഷിപ്തം

Session 1  ക്ലാസ്സ് ലാബ്


ചലനാത്മകമായ ക്ലാസ്സ് ലാബ് പ്രാവര്‍ത്തികമാക്കുക എന്നതാണ് ഈ സെഷന്റെ ലക്‌ഷ്യം .കുട്ടികൾ പഠന പ്രക്രിയയുടെ ഭാഗമായി വിവിധ സന്ദർഭങ്ങളിൽ നിർമ്മിക്കുന്ന പഠനോപകരണങ്ങൾ, ഇവ നിർമ്മിക്കാനാവശ്യമായ  അസംസ്‌കൃത വസ്തു‌ ക്കള്‍ എന്നിവ ക്ലാസ് ലാബിലുണ്ടാകും.

click the link below

സെ‍ഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്Session 2 
ക്ലാസ് ശാസ്ത്ര‌ ലൈബ്രറി
ക്ലാസ് ശാസ്ത്ര‌ ലൈബ്രറിയ്ക്കാ വശ്യമായ വിഭവങ്ങള്‍ സ്വന്തമായി തയ്യാറാക്കുന്നതിനുള്ള അധ്യാപകരുടെ കഴിവ് വര്‍ധിപ്പിക്കുക എന്നതാണ് ഈ സെഷന്റെ മുഖ്യ ലക്‌ഷ്യം . കുട്ടികള്‍ക്ക് ആവശ്യാനുസരണം സ്വതന്ത്രമായി എടുക്കുന്നതിനും ഉപയോഗിക്കുന്നതിനും സഹായകമാകത്തക്ക വിധം ക്ലാസ് ലൈബ്രറി എല്ലാ ക്ലാസ്സിലും ക്രമീകരിക്കും കുട്ടികള്‍ അവ ഫലപ്രദമായി ഉപയോഗിക്കുന്നതിന് അവസരം നല്‍കും
അതതു ക്ലാസിലെ പഠന നേട്ടം ആർജിക്കാനാവശ്യമായ പുസ്തകങ്ങൾ ,അനുയോജ്യമായ ഭാഷയിൽ ടീച്ചർ തയ്യാറാക്കുന്ന വായനാ സാമഗ്രികൾ ,ബ്രോഷറുകൾ,ശാസ്ത്ര മാസികകൾ എന്നിവയെല്ലാം ക്ലാസ് ലൈബ്രറി യിൽ ഉണ്ടാകും .ഒരു വായന സാമഗ്രിയുടെ കൂടുതൽ കോപ്പി കൾ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

click the link below

സെ‍ഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്

സെഷൻ 3 പരീക്ഷണ രൂപകല്പന ..


 ഒരു പഠന പ്രശ്നം പരിഹരിക്കുന്നതിന് സ്വന്തമായി ഒരു പരീക്ഷണം ഡിസൈൻ ചെയ്യുന്നതിനുള്ള കുട്ടികളുടെ കഴിവ് വളർത്തുന്ന തരത്തിൽ ക്ലാസ് റൂം പ്രക്രിയ പരിഷ്കരിക്കപ്പെട ണം. ഇതു സാധ്യമാകണമെങ്കിൽ  ഒരു പ്രശ്നം പരിഹരിക്കുന്നതിനുള്ള വ്യത്യസ്ത രീതികളിൽ ടീച്ചറിന് ധാരണയുണ്ടാകണം.പാഠപുസ്തകത്തിൽ നിർദേശിക്കുന്ന രീതിയല്ലാതെ മറ്റൊരു ഡിസൈൻ ഉണ്ടോ എന്നന്വേഷിക്കാൻ തയ്യാറാകണം.വ്യത്യസ്ത ഡിസൈനുകൾ ടീച്ചറിന്റെ മനസ്സിൽ ഉണ്ടെങ്കിൽ മാത്രമേ കുട്ടികളിൽ ഡിസൈനിംഗ് നുള്ള കഴിവ് വളർത്താൻ കഴിയൂ.


ചന്ദ്രന്‍ ഓരോ പ്രാവശ്യം ഭൂമിയെ ചുറ്റുമ്പോഴും ഗ്രഹണം ഉണ്ടാവുന്നില്ല.


                                                                click the links  belowanimation 1

ഒന്നാം ടേം പരീക്ഷണങ്ങളുടെ പട്ടിക

സെ‍ഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്
 Session 4 ICT വിഭവങ്ങള്‍ തയ്യാറാക്കല്‍

 ICT സാമഗ്രികൾ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നതിനും എല്ലാ അധ്യാപകരെയും സജ്ജരാക്കേണ്ടതുണ്ട്. പഠന നേട്ടം എല്ലാ കുട്ടികളിലും എത്തിക്കുന്നതി നനുയോജ്യമായ രീതിയിൽ ICT വിഭവങ്ങള്‍ ക്ലാസ്സുകളില്‍ ഉപയോഗിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കാന്‍ ഈ സെഷന്‍ ലക്‌ഷ്യം വയ്ക്കുന്നു .കുട്ടികൾ ക്ക്പഠന പ്രവർത്തനത്തിന്റെ ഭാഗമായി പ്രെസെന്റഷൻ. വീഡിയോ ക്ലിപ്പുകൾ. ബ്ലോഗ് പോസ്റ്റുകൾ,ഡിജിറ്റല്‍ ആല്‍ബങ്ങള്‍ .എന്നിവ തയ്യാറാകുന്ന ത്തിനു കൂടി അവസരം ലഭിക്കുമ്പോഴാണ്  ict enabled education സാർഥക മാകുന്നത്.

click the link below

സെ‍ഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്

സെഷൻ 5 നിരന്തര വിലയിരുത്തൽ
 

ഓരോ കുട്ടിയെയും ഓരോ യൂണിറ്റാ യി കാണണമെന്ന ചിന്തയെ

 പ്രയോഗത്തിൽ കൊണ്ടു വരുന്നതിനുള്ള ഒരു മാർഗ്ഗമായി നിരന്തര വിലയിരുത്തലിനെ കാണാൻ കഴിയണം. ക്ലാസ്സിൽ പൊതുവെ ഉണ്ടാകുന്ന പഠന തടസ്സങ്ങളെ  ക്ളാസ്സ്‌തലത്തിൽ തന്നെ പരിഹരിച്ചു മുന്നേറാൻ ശ്രമിക്കുന്ന രീതിയാണ് ഇന്ന് നിലനിൽക്കുന്നത്. ഇങ്ങനെ ക്ലാസ് മുന്നോട്ടു പോകുമ്പോൾ കുറെയധികം കുട്ടികൾ പഠന നേട്ടം ആർജ്ജിക്കാതെ പോകുന്നു. ക്ലാസ്സിന്റെ അവസാനം മറ്റുകുട്ടികൾ നേടിയ ആശയങ്ങൾ സ്വന്തം നോട്ടുബുക്കിൽ പകർത്തി എഴുതി മനസ്സിൽ ആശയം ഉറയ്ക്കാ തെ പോകുന്ന ഒരു വിഭാഗം കുട്ടികളുണ്ട്.ഈ രീതി ഇനിയും തുടരാൻ കഴിയുമോ? .എന്താണ് പരിഹാരം?. നിരന്തര വിലയിരുത്തലും തത് സമയ പിന്തുണയും തന്നെയാണ് പരിഹാരം.പക്ഷെ എങ്ങനെ ? ഓരോ കുട്ടിയെയും  പഠന പ്രവർത്തനം നടക്കുമ്പോൾ തന്നെ എങ്ങനെ കണ്ടെത്തും?. എങ്ങനെ പിന്തുണ നൽകി ഒപ്പം നടത്തും? .ഇതിനുള്ള മാർഗ്ഗങ്ങൾ വികസിപ്പിച്ചു കൊണ്ടു മാത്രമേ ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കാണാൻ കഴിയൂ  .അതിനുള്ള ഒരു തുടക്കമായി ഈ സെഷനെ കാണണം. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള നിരന്തര വിലയിരുത്തൽ രീതികൾ തുടരണം. ലഭിച്ച ട്രൈ ഔട്ട് package അനുയോജ്യമായ മാറ്റങ്ങളോടെ നടപ്പിലാക്കി പഠന റിപ്പോർട്ട് തയ്യാറാക്കണം.അതിന്റെ അവതരണ വേദിയായി അടുത്ത ക്ളസ്റ്റർ യോഗം മാറണം.

 click the link below


 സെ‍ഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്

click the link below

നിരന്തര വിലയിരുത്തൽ TRY OUT PACKAGE


Session 6 പ്രവര്‍ത്തന പാക്കേജ്

നിരന്തര വിലയിരുത്തലും പിന്തുണ നൽകലും നടക്കണമെങ്കിൽ ക്ലാസ് റൂം നിര്ബന്ധമായും പ്രക്രിയ പാലിക്കുന്നതാകണം.പരമ്പരാഗത രീതിയിൽ പഠിപ്പിക്കുന്ന ഒരു ക്ലാസ്സിൽ നിരന്തര വിലയിരുത്തൽ സാധ്യമല്ല. 

അപ്പോൾ പ്രക്രിയാധിഷ്ഠിതമായ ആസൂത്രണം അനിവാര്യമാകുന്നു. അനുരൂപീകരണം.ICT വിഭവങ്ങൾ , വര്‍ക്ക്ഷീറ്റുകൾ,പഠനോപകരണങ്ങൾ.പരീക്ഷണം എന്നിവ അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്തി TM തയ്യാറാക്കാനും നടപ്പിലാക്കാനും എല്ലാ അധ്യാപകർക്കും കഴിയേണ്ടതുണ്ട്


click the link belowസെഷന്‍ 7നേരത്തെ തിരിച്ചറിയല്‍

LEARNING DISORDER- EXPERT CLASS


click the link below


PRESENTATION 1

PRESENTATION 2
സെഷന്‍ 8 സയന്‍സ് പാര്‍ക്ക്
  • എല്ലാ സ്കൂളുകളിലും ആക്റ്റിവിറ്റി സെന്ററുകളായി പെഡഗോഗി പാര്‍ക്കുകള്‍ നിര്‍മിക്കപ്പെടണം.
  • ഇതിന് സാധ്യമാകാത്തിടത്ത് ഒരു പഞ്ചായത്തില്‍ ഒരിടത്തെങ്കിലും തയ്യാറാക്കുകയും മറ്റ് സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇവിടെ വന്ന് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് അവസരമൊരുക്കണം.
  • രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഇവിടെ വന്ന് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് അവസരമൊരുക്കുകയും വേണം.
  • ഒരോ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ അതത് സമയത്ത് പ്രയോജനപ്പെടുത്തണം.
  • ഓരോ പ്രവര്‍ത്തന മാതൃകകളുടെയും പ്രവര്‍ത്തിപ്പിക്കേണ്ട രീതിയും പ്രവര്‍ത്തനത്തിന്‍റെ ശാസ്ത്രതത്വവും രേഖപ്പെടുത്തിയ ചാര്‍ട്ട് ഓരോ പരീക്ഷണ സാമഗ്രികളുടെയും സമീപത്ത് ക്രമീകരിച്ചിരിക്കണം.
  • കുട്ടികള്‍ 5 പേരടങ്ങുന്ന ഗ്രൂപ്പുകളായോ വ്യക്തിപരമായോ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും നിരീക്ഷണം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കണം.
  • പ്രവര്‍ത്തനമാതൃകകള്‍ സ്വന്തമായി നിര്‍മ്മിക്കുന്നതിന് കുട്ടികളില്‍ താത്പര്യം ജനിക്കണം.
സെഷൻ 9.1 ഹരിതോത്സവം

ഒരു ദിനാചരണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടതാകാം.ലോക ഭക്ഷ്യ ദിനാചാരണത്തിൽ ശാസ്ത്രത്തിന്റെ തലവും സാമൂഹ്യ ശാസ്ത്രത്തിന്റെ തലവുമുണ്ട്.ഇതിനെ അതതു വിഷയങ്ങളുമായി ബന്ധപ്പെടുത്തി അതതു ക്ലാസ്സുകളിലെ പഠന നേട്ടം എല്ലാ കുട്ടികളിലും എത്തുന്ന തരത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനാണ് ശ്രമിക്കേണ്ടത്. ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായി ആർജിച്ച ആശയങ്ങളുടെ പ്രകടനത്തിനുള്ള വേദിയായി ദിനാചരണത്തെ മാറ്റാം.അല്ലെങ്കിൽ ദിനാചരണത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ഒരു പ്രവർത്തനത്തിന്റെ തുടർച്ച ആ പഠന നേട്ടം ഉൾപ്പെട്ടു വരുന്ന ക്ലാസിലേക്ക് വ്യാപിപ്പിച്ചു കൊണ്ടു ദിനാചാരണത്തിനെ അക്കാദമിക പ്രവർത്തന മാക്കാം.


click the link below

ഹരിതോത്സവം പാക്കേജ്


Session 9.2 ടാലെന്റ്റ്‌ ലാബ്‌

എല്ലാ കുട്ടികളുടെയും  ടാലെന്റ്‌കൾ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ഈ വർഷം എല്ലാ വിദ്യാലയങ്ങളിലും നടക്കണം. വിഷയത്തിന്റെ നിരന്തര വിലയിരുത്തലിന്റെ ഭാഗമായും വിദഗ്ധരുടെ സഹായത്തോടെ യും കുട്ടികളുടെ talents കണ്ടെത്താം. സാമൂഹ്യ പിന്തുണയോടെ വിവിധ പ്രതിഭാ പരിപോഷണ പദ്ധതികൾ നടപ്പിലാക്കണം.

click the links below

TALENT LAB VARKALA

TALENT LAB GUPS KALIKAVU BAZAR

അഭിരുചി നിര്‍ണ്ണയ ഫോര്‍മാറ്റ്

Session 10 അക്കാദമിക മാസ്റ്റര്‍ പ്ലാന്‍

എല്ലാ കുട്ടികളിലും കരിക്കുലം നിർദേശിക്കുന്ന എല്ലാ പഠന നേട്ടങ്ങളും എത്തിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന സവിശേഷ പ്രവർത്തന പദ്ധതിയാണ് AMP. മുന്‍ വര്ഷം തയ്യാറാക്കിയ പദ്ധതി നടപ്പിലാക്കണമെങ്കില്‍ ചിട്ടയായി തയാറാക്കിയ ഒരു നിര്‍വഹണ കലണ്ടര്‍ ആവശ്യമാണ് .ഇത് തയ്യാറാക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് ഈ സെഷന്റെ ലക്‌ഷ്യം ആരാണോ പദ്ധതിയുടെ ഗുണഭോക്താക്കൾ അവർക്കെല്ലാം എന്തു മാറ്റം എത്ര അളവിൽ ഉണ്ടായി എന്ന് തെളിവുകളുടെ പിൻബലത്തോടെ പൊതു സമൂഹത്തിന്റെ മുമ്പാകെ അവതരിപ്പിക്കാൻ കഴിയണം.

Monday, August 21, 2017

STEEL SPOON MAGIC

ചിത്രത്തിലെ  സ്പൂണിൽ കാണുന്ന പ്രതിബിംബം നോക്കൂ.. 

എന്തുകൊണ്ടാണ് കോൺകേവ് ദർപ്പണമായി പ്രവർത്തിക്കുന്ന സ്പൂണിന്റെ അകവശത്തു തല കീഴായ (inverted) മിഥ്യാ പ്രതിബിംബം(virtual image) കാണുന്നത് ?


ഒരു കോൺകേവ് ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നത്‌ എങ്ങനെയൊക്കെയാകാം ?ചിത്രീകരണം നോക്കൂ..

വസ്തു f നു മുന്നിലാകുമ്പോൾ വസ്തുവിനേക്കാൾ വലിയ നിവർന്ന മിഥ്യാ പ്രതിബിംബം ഉണ്ടാകുന്നു .ഇതാണല്ലോ ഷേവിങ്ങ് മിററിൽ സംഭവിക്കുന്നത്.  (ചിത്രത്തിലെ 7/8/9  സ്ഥാനങ്ങൾ )

ഷേവിങ്ങ് മിററിനെ അപേക്ഷിച്ചു വളരെ ചെറിയ ഒരു ഗോളത്തിന്റെ ഭാഗമായ  (ആദ്യ ചിത്രത്തിൽ  കണ്ട )  സ്പൂണി നെ സംബന്ധിച്ചിടത്തോളം  C (centre of curvature) യുടെ വളരെ പിന്നിലാണല്ലോ വസ്തുവിന്റെ  സ്ഥാനം . (ചിത്രത്തിലെ 1/2 സ്ഥാനങ്ങൾ ) അപ്പോൾ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സ്ഥാനം മുകളിലെ ചിത്രത്തിൽ നോക്കൂ ..

അതായത് നാം കാണുന്നത്  വസ്തുവിന്റെ യഥാർഥ പ്രതിബിംബമാണ് !  

 ( സ്റ്റീൽ സ്പൂൺ ന്റെ റിഫ്ളക്റ്റിംഗ് പ്രതലത്തിന്റെ മധ്യ ഭാഗത്തായി ഒരു അടയാളം ഇട്ടതിനു ശേഷം ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കിയാൽ നാം ഇട്ട അടയാളത്തിനു മുന്നിലാണ് പ്രതിബിംബം രൂപപ്പെടുന്നത് എന്ന് മനസ്സിലാകും.)
 അപ്പോൾ അടുത്ത ചോദ്യം യഥാർഥ പ്രതിബിംബം (REAL IMAGE)സ്ക്രീൻ ഇല്ലാതെയും കാണാൻ കഴിയുമോ എന്നായിരിക്കും  അല്ലെ..

click the link below to see  real image without a screen
https://www.youtube.com/watch?v=hBzjKHEJCaY


Sunday, August 28, 2016

മാതളത്തിന്റെ (pomagranate) പൂക്കൾ ഏകലിംഗ (unisexual) പുഷ്പങ്ങളാണോ ?

മാതളത്തിൽ  സാധാരണയായി 2 തരം പൂക്കളാണ്  കാണപ്പെടുന്നത് .ദ്വിലിംഗ പുഷ്പങ്ങളും (bisexual flowers)  "ആൺ പുഷ്പങ്ങളും "(male flowers)  .ദ്വിലിംഗ പുഷ്പത്തിൽ  കേസരപുടവും(Androecium) ജനിപുടവും (gynoecium) ഉണ്ട് . പക്ഷെ ആൺ പൂക്കൾ പരിശോധിച്ചാൽ അതിൽ പ്രവർത്തനക്ഷമമല്ലാത്ത /ചുരുങ്ങിയ (degenerated)  ഒരു ജനിപുടവും കാണാൻ കഴിയും .ഇത്തരം പൂക്കൾ ആൺ പൂക്കൾ എന്ന നിലയിൽ  മാത്രം ധർമ്മം നിർവഹിക്കുന്നതിനാൽ അവയെ "ആൺപൂക്കൾ" എന്ന് വിളിക്കുന്നു. (മൂന്നാമതൊരു തരം പൂക്കൾ കൂടി മാതളത്തിൽ കാണപ്പെടുന്നു .ആൺപൂക്കളെ അപേക്ഷിച്ചു നോക്കുമ്പോൾ കുറച്ചു കൂടി വ്യക്തമായി കാണപ്പെടുന്ന ജനിപുടത്തോട് കൂടിയ പൂക്കളാണിവ . ഇത്തരം പൂക്കളെ   inter mediate flowers   എന്നാണ് വിളിക്കുന്നത്.ഇത്തരം പൂക്കളിൽ നിന്ന് ഫലമുണ്ടായാലും സാധാരണയായി അത് പകമാകുന്നതിനു മുമ്പ് കൊഴിഞ്ഞുപോകും .ചില സമയങ്ങളിൽ ഇത്തരം  ഫലങ്ങൾ കൊഴിഞ്ഞുപോകാതെ  വ്യത്യസ്തമായ ആകൃതിയുള്ള ഫലങ്ങൾ ആയി മാറാറുണ്ട്.

IMAGE FROM    http://www.globalsciencebooks.info/Online/GSBOnline/images/2010/FVCSB_4(SI2)/FVCSB_4(SI2)45-50o.pdf

മാതളം (Pomagranate) ഏതു തരം ഫലമാണ് ?

മാതളത്തിന്റെ ഫലം ഉണ്ടാകുന്നതു ഒരു പൂവിൽ നിന്നാണ് .പൂവിൽ 8 കാർപ്പലുകൾ( carpell) ആണ് സാധാരണയായി കാണുന്നത്(multi carpellary) .അണ്ഡാശയങ്ങൾ  സംയോജിച്ചിരിക്കുന്നു (syncarpous).  അതുകൊണ്ടു തന്നെ മാതളം ഒരു ലഘു ഫലമാണ്.ലഘുഫലത്തിന്റെ  ഒരു ഉപ വിഭാഗമായ  ബെറി (Berry)എന്ന വിഭാഗത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.IMAGES FROM http://ucanr.edu/sites/Pomegranates/files/166141.pdf

Wednesday, August 24, 2016

സംയുക്‌ത ഫലവും (multiple fruit) പുഞ്ജഫലവും (Aggregate fruit)

സംയുക്‌ത ഫലവും (multiple fruit) പുഞ്ജഫലവും (Aggregate fruit) തമ്മിലുള്ള വ്യത്യാസങ്ങൾ

 
പൂവിന്റെ പ്രത്യേകിച്ചും ജനിപുടത്തിന്റെ (gynoecium) ഘടനയിലുള്ള വ്യത്യാസങ്ങൾ വ്യക്തമായി


 മനസ്സിലാക്കിയാൽ മാത്രമേ ഫലങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാൻ കഴിയൂ .

ജനിപുടം എന്ന പെൺ ലിംഗാവയവത്തിനു വളരെ സങ്കീർണമായ ഘടനയാണുള്ളത് .ജനിപുടത്തിന്റെ അടിസ്ഥാന നിർമ്മാണ യൂണിറ്റുകളെ കാർപ്പലുകൾ (carpel) എന്നാണ് വിളിക്കുന്നത് കേസരപുടം --അടിസ്ഥാന നിർമ്മാണ യൂണിറ്റുകൾ-കേസരങ്ങൾ)കാർപ്പലിനു മൂന്ന് ഭാഗങ്ങളുണ്ട് പരാഗണസ്ഥലം (stigma), ജനി ദണ്ഡ് (style) , അണ്ഡാശയം (ovary)


ചില പൂക്കൾക്ക് ഒരു കാർപ്പൽ മാത്രമേ ഉള്ളൂ.(monocarpellary) അത്തരം പൂക്കളുടെ ജനിപുടമെന്നാൽ ആ

 കാർപ്പെൽ തന്നെയായിരിക്കും ചില പൂക്കളിൽ ഒന്നിലധികം കാർപ്പലുകൾ ഉണ്ട് .(multicarpellary)

ഒന്നിലധികം കാർപ്പലുകൾ ഉള്ള ജനിപുടങ്ങൾ രണ്ടു വിധത്തിലുണ്ട് .കാർപ്പലുകൾ വെവ്വേറെ

 കാണപ്പെടുന്നവയാണ് ഒരു വിഭാഗം .(apocarpous) കാർപ്പലുകൾ സംയോജിച്ചിരിക്കുന്നവ യാണ് മറ്റൊരു

 വിഭാഗം (syncarpous)

ചെമ്പരത്തി (hibiscus) യിൽ കാര്‍പ്പലുകളാണ് ഉള്ളത് (penta carpellary)

കാർപ്പലുകൾ യോജിച്ചിരിക്കുന്നു (syncarpous)

കാർപ്പലുകളാണ് ചെമ്പരത്തിക്കുള്ളത് എന്ന് എങ്ങനെയാണ് കണ്ടെത്തുക?

അഞ്ചായി പിരിഞ്ഞിരിക്കുന്ന പരാഗണസ്ഥലമാണ് ഒരു സൂചന .

അണ്ഡാശയത്തിനുള്ളിൽ ഓവ്യൂളുകൾ (ovule)ക്രമീകരിച്ചിരിക്കുന്നത് മറ്റൊരു സൂചനയാണ് .

                               ( അണ്ഡാശയത്തിനുള്ളിലെ അറകളായ ലോക്യൂളുകൾ (locule) എണ്ണി നോക്കിയാൽ

 എപ്പോഴും ശരിയാകണമെന്നില്ല )

മറ്റു ചില പൂക്കൾ പരിശോധിക്കാം

സീതപ്പഴം (annona) ,താമര (lotus) ,ചെമ്പകം ( michelia champaca മൈക്കേലിയ ചെമ്പകഎന്നിവയുടെ

 പൂവിൽ കാർപ്പലുകൾ സ്വതന്ത്രമായി (പരസ്പരം യോജിക്കാതെ കാണപ്പെടുന്നു .ഓരോ കാർപ്പലിനും

പ്രത്യേകമായി തന്നെ അണ്ഡാശയം ഉണ്ട് ഫലമാകുമ്പോൾ ഓരോ അണ്ഡാശയത്തിൽ നിന്നും

ഓരോ fruitlet ഉണ്ടാകുന്നു .എല്ലാ fruitlet കളും ചേർന്ന് ഒരൊറ്റ ഫലമായി മാറുന്നു .ഇത്തരം ഫലങ്ങളെ

 പുഞ്ജഫലങ്ങൾ എന്നാണ് വിളിക്കുന്നത്

പ്ലാവില്‍ ആൺ പൂങ്കുലകളും(male inflorescence-spike ) പെൺപൂങ്കുലകളും(female inflorescence-

spike) പ്രത്യേകമായിട്ടാണ് (in the same tree)ഉണ്ടാകുന്നത്ആൺപൂങ്കുലകൾ

 പരാഗണത്തിനു(polllination) ശേഷം കൊഴിഞ്ഞു പോകുന്നു .പെൺപൂങ്കുലയിൽ നൂറുകണക്കിന് ചെറിയ

 പെൺപൂക്കൾ ഉണ്ട് പെൺപൂങ്കുലയിലെ ഓരോ പൂവിലും പരാഗണം നടക്കുന്നു ( by insects or wind)

 .പരാഗണത്തിനു ശേഷം അവ വളർന്നു ഒറ്റ ഫലമായി മാറുകയാണ് ചെയ്യുന്നത്ഇത്തരം ഫലങ്ങളെ സംയുക്ത

ഫലം(multiple fruit) എന്നാണ് വിളിക്കുന്നത് . ( പൂക്കളുടെ പരാഗണസ്ഥലമാണ് പിന്നീട് മുള്ളുകളായി

 മാറുന്നത് .fertilization നടക്കാത്ത പെൺപൂക്കളാണ് ചവിണി (rags)കളായി മാറുന്നത്)

ലഘു ഫലം(simple fruit) -- ഒരു പൂവിലെ ഒരു അണ്ഡാശയം വളർന്നു ഒരു

 ഫലമുണ്ടാകുന്നത് (മാങ്ങാ ,തക്കാളി ,മുന്തിരി )

പുഞ്ജഫലം (Aggregate fruit ) -- ഒരു പൂവിലെ സ്വതന്ത്രമായ അണ്ഡാശയങ്ങളിൽ

 നിന്ന് fruitlets ഉണ്ടാകുകയും അവ ഒന്നുചേർന്ന് ഒരൊറ്റ ഫലമായി മാറുകയും ചെയ്യുന്നത് (സീതപ്പഴം )


സംയുക്ത ഫലം (multiple fruit) - ഒരു പൂങ്കുലയിലെ ധാരാളം പൂക്കളിൽ നിന്ന് ഒരൊറ്റ ഫലം

 ഉണ്ടാകുന്നത് (ചക്ക)

(article only for educational purpose)

visit the below  links for more details