Wednesday, August 24, 2016

സംയുക്‌ത ഫലവും (multiple fruit) പുഞ്ജഫലവും (Aggregate fruit)

സംയുക്‌ത ഫലവും (multiple fruit) പുഞ്ജഫലവും (Aggregate fruit) തമ്മിലുള്ള വ്യത്യാസങ്ങൾ


 പലർക്കും സംശയമുണ്ട് .പൂവിന്റെ പ്രത്യേകിച്ചും ജനിപുടത്തിന്റെ (gynoecium) ഘടനയിലുള്ള വ്യത്യാസങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ ഫലങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാൻ കഴിയൂ .

ജനിപുടം എന്ന പെൺ ലിംഗാവയവത്തിനു വളരെ സങ്കീർണമായ ഘടനയാണുള്ളത് .ജനിപുടത്തിന്റെ 
അടിസ്ഥാന നിർമ്മാണ യൂണിറ്റുകളെ ജനിപർണ്ണങ്ങൾ അഥവാ കാർപ്പലുകൾ (carpel) എന്നാണ് വിളിക്കുന്നത് കേസരപുടം --അടിസ്ഥാന നിർമ്മാണ യൂണിറ്റുകൾ-കേസരങ്ങൾ)














കാർപ്പലിനു മൂന്ന് ഭാഗങ്ങളുണ്ട് പരാഗണസ്ഥലം (stigma), ജനി ദണ്ഡ് (style) , അണ്ഡാശയം (ovary)
ചില പൂക്കൾക്ക് ഒരു കാർപ്പൽ മാത്രമേ ഉള്ളൂ.(monocarpellary) അത്തരം പൂക്കളുടെ ജനിപുടമെന്നാൽ ആ
കാർപ്പെൽ തന്നെയായിരിക്കും ചില പൂക്കളിൽ ഒന്നിലധികം കാർപ്പലുകൾ ഉണ്ട് .(multicarpellary)
ഒന്നിലധികം കാർപ്പലുകൾ ഉള്ള ജനിപുടങ്ങൾ രണ്ടു വിധത്തിലുണ്ട് .കാർപ്പലുകൾ വെവ്വേറെ
കാണപ്പെടുന്നവയാണ് ഒരു വിഭാഗം .(apocarpous) കാർപ്പലുകൾ സംയോജിച്ചിരിക്കുന്നവ യാണ് മറ്റൊരു
വിഭാഗം (syncarpous)
















ചെമ്പരത്തി (hibiscus) യിൽ കാര്‍പ്പലുകളാണ് ഉള്ളത് (penta carpellary)

കാർപ്പലുകൾ യോജിച്ചിരിക്കുന്നു (syncarpous)

കാർപ്പലുകളാണ് ചെമ്പരത്തിക്കുള്ളത് എന്ന് എങ്ങനെയാണ് കണ്ടെത്തുക?

അഞ്ചായി പിരിഞ്ഞിരിക്കുന്ന പരാഗണസ്ഥലമാണ് ഒരു സൂചന .






അണ്ഡാശയത്തിനുള്ളിൽ ഓവ്യൂളുകൾ (ovule)ക്രമീകരിച്ചിരിക്കുന്നത് മറ്റൊരു സൂചനയാണ്   ( അണ്ഡാശയത്തിനുള്ളിലെ അറകളായ ലോക്യൂളുകൾ (locule) എണ്ണി നോക്കിയാൽ
എപ്പോഴും ശരിയാകണമെന്നില്ല )













മറ്റു ചില പൂക്കൾ പരിശോധിക്കാം

സീതപ്പഴം (annona) ,താമര (lotus) ,ചെമ്പകം ( michelia champaca മൈക്കേലിയ ചെമ്പകഎന്നിവയുടെ
പൂവിൽ കാർപ്പലുകൾ സ്വതന്ത്രമായി (പരസ്പരം യോജിക്കാതെ കാണപ്പെടുന്നു .ഓരോ കാർപ്പലിനും
പ്രത്യേകമായി തന്നെ അണ്ഡാശയം ഉണ്ട് ഫലമാകുമ്പോൾ ഓരോ അണ്ഡാശയത്തിൽ നിന്നും
ഓരോ fruitlet ഉണ്ടാകുന്നു .എല്ലാ fruitlet കളും ചേർന്ന് ഒരൊറ്റ ഫലമായി മാറുകയോ (സീതപ്പഴം ). frutlets  ഒരു കൂട്ടമായി കാണപ്പെടുകയോ ചെയ്യുന്നു ( fruitlet cluster in poliyalthiya-അരണമരക്കായ) ഇത്തരം ഫലങ്ങളെ പുഞ്ജഫലങ്ങൾ എന്നാണ് വിളിക്കുന്നത്.

poliyalthiya - cluster of fruitlets

image from   http://www.waytosuccess.org/pdf/10th/Science/em/10th-sc-prac-sambath-em.pdf

Aggregate Fruits

A fruit that develops from the apocarpous ovary of a flower is called an aggregate fruit. It is a collection of simple fruits (fruitlets) all of which develop from the apocarpous ovaries of the same flower. After fertilisation, each carpel develops into a fruitlet and hence there will be as many fruitlets as there were carpels in the flower. Such an aggregate of simple fruits is also known as an etaerio. There are different types of aggregate fruits. Some of them are :
a. Etaerio of follicles e.g. Michelia.
b. Etaerio of achenes e.g. Clematis
c. Etaerio of drupes e.g. Rubus
d. Etaerio of berries e.g. Annona

http://www.tutorvista.com/content/biology/biology-iii/angiosperm-morphology/aggregate-fruits.php

പ്ലാവില്‍ ആൺ പൂങ്കുലകളും(male inflorescence spike)  പെൺപൂങ്കുലകളും  (female inflorescence  spike)  പ്രത്യേകമായിട്ടാണ് (in the same tree)ഉണ്ടാകുന്നത്ആൺപൂങ്കുലകൾ പരാഗണത്തിനു(polllination) ശേഷം കൊഴിഞ്ഞു പോകുന്നു .പെൺപൂങ്കുലയിൽ നൂറുകണക്കിന് ചെറിയ പെൺപൂക്കൾ ഉണ്ട് പെൺപൂങ്കുലയിലെ ഓരോ പൂവിലും പരാഗണം നടക്കുന്നു ( by insects or wind) .പരാഗണത്തിനു ശേഷം അവ വളർന്നു ഒറ്റ ഫലമായി മാറുകയാണ് ചെയ്യുന്നത്ഇത്തരം ഫലങ്ങളെ സംയുക്തഫലം(multiple fruit) എന്നാണ് വിളിക്കുന്നത് . ( പൂക്കളുടെ പരാഗണസ്ഥലമാണ് പിന്നീട് മുള്ളുകളായി മാറുന്നത് .fertilization നടക്കാത്ത പെൺപൂക്കളാണ് ചവിണി (rags)കളായി മാറുന്നത്)


ലഘു ഫലം(simple fruit) -- ഒരു പൂവിലെ  അണ്ഡാശയം വളർന്നു ഒരുഫലമുണ്ടാകുന്നത് (മാങ്ങാ ,തക്കാളി ,മുന്തിരി )

പുഞ്ജഫലം (Aggregate fruit ) -- ഒരു പൂവിലെ സ്വതന്ത്രമായ അണ്ഡാശയങ്ങളിൽ
നിന്ന് fruitlets ഉണ്ടാകുകയും അവ ഒന്നുചേർന്ന് ഒരൊറ്റ ഫലമായി മാറുകയോ (സീതപ്പഴം ) frutlets  ഒരു കൂട്ടമായി കാണപ്പെടുകയോ  (poliyalthiya)  ചെയ്യുന്നത് 


സംയുക്ത ഫലം (multiple fruit) - ഒരു പൂങ്കുലയിലെ ധാരാളം പൂക്കളിൽ നിന്ന് ഒരൊറ്റ ഫലം
ഉണ്ടാകുന്നത് (ചക്ക)

(article only for educational purpose)

visit the below  links for more details





No comments:

Post a Comment