Wednesday, August 2, 2023

SCIENCE TEXT BOOK -SOME QUALITY INDICATORS (MALAYALAM)

                        ശാസ്ത്രപാഠപുസ്തകം   -  ഗുണനിലവാര സൂചകങ്ങള്‍

·      പാഠപുസ്തകത്തില്‍   ഉൾപ്പെടുത്തിയ ആശയങ്ങൾ ,സന്ദര്‍ഭങ്ങള്‍ ,നല്‍കിയിട്ടുള്ള ഉദാഹരണങ്ങള്‍  എന്നിവ  ആധുനിക കാലഘട്ടത്തിന് അനുയോജ്യമാണ്

 ·      യുണിറ്റിന്റെ ലക്‌ഷ്യം (പഠന ലക്ഷ്യങ്ങള്‍ ) സമഗ്രമായും സ്വാഭാവികമായും താല്‍പ്പര്യം ജനിപ്പിക്കുന്ന രീതിയിലും കുട്ടികളുടെ ചിന്തയിലേക്ക് കൊണ്ടുവരാന്‍ ഉതകുന്ന തുടക്കം (opening)

 ·      യുണിറ്റിന്റെ ലക്ഷ്യത്തില്‍ (പഠന ലക്ഷ്യങ്ങള്‍ ) നിന്നും വ്യതിചലിക്കാതെ ക്രമാനുഗതമായി വിന്യസിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍

 ·      യുണിറ്റിന്റെ തുടക്കത്തില്‍ ഉന്നയിച്ച പ്രശ്നവുമായി /സന്ദര്‍ഭവുമായി ബന്ധിപ്പിച്ചുള്ള ക്രോഡീകരണത്തില്‍ അവസാനിക്കുന്ന ഒടുക്കം (closing)

  ·      സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഉള്ളടക്കം

·      ലളിതവും ആകര്‍ഷകവുമായ അവതരണ രീതി

  ·  ആശയ വിനിമയത്തിന് സഹായകരമായ ചിത്രങ്ങള്‍ ,ചിത്രീകരണങ്ങള്‍ ,ഫോട്ടോകള്‍ ,ഗ്രാഫുകള്‍ ,പട്ടികകള്‍,കാര്‍ട്ടൂണുകള്‍ ,ഫ്ലോ ചാര്‍ട്ടുകള്‍

 ·      നിറങ്ങളുടെ ഉപയോഗം, അക്ഷരങ്ങളുടെ വലിപ്പം ,lay out  എന്നിവ ആകര്‍ഷകവും അനുയോജ്യമായ രീതിയിലും

  ·      കുട്ടികളുടെ വ്യത്യസ്ത ചിന്താരീതികള്‍  , പഠനശൈലികള്‍ ,വൈഭവങ്ങള്‍  എന്നിവ പരിഗണിക്കുന്നത്

 ·      ആശയവുമായി ബന്ധപ്പെട്ട ശാസ്ത്രചരിത്രം, വളർച്ച, ആധുനിക കണ്ടെത്തലുകൾ എന്നിവ  സാധ്യമായ രീതിയില്‍ ഉൾചേർന്നിട്ടുണ്ട്.

 ·      കുട്ടികളുടെ പ്രായം ,ഗ്രഹണശേഷി  എന്നിവയ്ക്ക് അനുയോജ്യമായ ഉള്ളടക്കം

     പ്രകൃതിയെ സ്നേഹിക്കാനും പരിസ്ഥിതി സൗഹൃദ നിലപാടുകള്‍ സ്വീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള  അവസരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

 ·      നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ /ചര്‍ച്ച ചെയ്യുന്ന ആശയങ്ങള്‍  വിമർശനാത്മക ചിന്തയും ആധുനികമായ ജീവിത വീക്ഷണങ്ങളും കുട്ടികളിൽ വളർത്താൻ  അനുയോജ്യമാണ്

 ·      നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ /ചര്‍ച്ച ചെയ്യുന്ന ആശയങ്ങള്‍  സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ, അശാസ്ത്രീയ പ്രവണതകൾ എന്നിവ തിരിച്ചറിഞ്ഞു പ്രതിരോധം സൃഷ്ടിക്കാനുള്ള ഉൾക്കരുത്ത് കുട്ടികളിൽ  വളർത്താൻ അനുയോജ്യമാണ്.

 ·      ശാസ്ത്രബോധത്തില്‍ അധിഷ്ടിതമായി ചിന്തിക്കാനും തീരുമാനമെടുക്കാനും കുട്ടികളെ പ്രചോദിപ്പിക്കുന്ന പരമാവധി അവസരങ്ങള്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്  

·      ഓരോ ആശയ മേഖലയുമായും ബന്ധപ്പെട്ട്  ഉൾപ്പെടുത്താൻ കഴിയുന്ന പരമാവധി പ്രക്രിയാ ശേഷികൾ  പരിഗണിച്ചിട്ടുണ്ട്

 ·      അന്വേഷണാത്മക പഠനത്തിന്റെ  ഘട്ടങ്ങളായ 5 E (Engage,Explore ,Explain ,Elaborate ,Evaluate ) പരിഗണിച്ചുകൊണ്ടാണ്  പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത് .

  ·      ശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങള്‍  പരിചയപ്പെടുത്തുന്നതിന് സ്വീകരിച്ച രീതി അനുയോജ്യമാണ് ( അനുഭവബന്ധിതമായും ലളിതമായും )

 ·      വൈജ്ഞാനികമേഖല , പ്രക്രിയാമേഖല. സർഗ്ഗാത്മക മേഖല ,പ്രയോഗമേഖല മനോഭാവമേഖല എന്നിവയുടെ വികാസത്തിന് അനുയോജ്യമായ പരമാവധി സാധ്യതകൾ  ഉൾചേർത്തിട്ടുണ്ട്.

  ·      ശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികളുടെ അഭിരുചികൾ  തിരിച്ചറിയാനും പരിപോഷിപ്പിക്കാനും  അവസരങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്

·      ശാസ്ത്ര അന്വേഷണത്തിനും  (scientific investigation) നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നതിനും കുട്ടികളെ പ്രേരിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്

 ·      സ്വയം പഠനത്തിനും സഹകരണാത്മക  (coloborative learning ) പരമാവധി അവസരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

  ·      പ്രക്രിയാ വിലയിരുത്തലിന്   അധ്യാപികയ്ക്ക് സഹായകരമാകുന്ന പരമാവധി  ചോദ്യങ്ങള്‍ /സന്ദര്‍ഭങ്ങള്‍  ഉറപ്പാക്കിയിട്ടുണ്ട്

 ·      വിലയിരുത്തലിന് പരിഗണിക്കേണ്ട പഠന തെളിവുകൾ , പഠന ഉൽപന്നങ്ങൾ എന്നിവ രൂപപ്പെടുന്നതിനുള്ള അവസരങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്

  ·      സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനും  അനുയോജ്യമായ സന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

 ·       കുട്ടികള്‍ക്ക് നേരനുഭവങ്ങള്‍ ലഭിക്കുന്നതിനു സഹായകരമായ  പരമാവധി  അവസരങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്

 

 ·      വൈവിധ്യമാർന്ന പഠനതന്ത്രങ്ങൾ എല്ലാ യുണിറ്റുകളിലും  ഉൾപ്പെടുത്തിയിട്ടുണ്ട്

 

·      ശാസ്ത്രലാബ്. ശാസ്ത്രലൈബ്രറി. ജൈവവൈവിധ്യ ഉദ്യാനം/വിദ്യാലയ പരിസരം  തുടങ്ങിയ ഘടകങ്ങൾ പ്രയോജനപ്പെടുത്തുന്നന്നതിനുള്ള അവസരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

  ·      മറ്റു വിഷയങ്ങളുമായുള്ള  ഉദ്ഗ്രഥന സാധ്യതകള്‍  പരിഗണിച്ചിട്ടുണ്ട്

 ·       വിവിധ ആശയ മേഖലകളുമായി  ബന്ധപ്പെട്ട് സാങ്കേതിക സൗഹൃദപഠനരീതികള്‍  അനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

 

 ·      ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും  സ്കൂള്‍ ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ആധുനികവും നൂതനവുമായ  ചിന്തകള്‍ അനുയോജ്യമായ രീതിയില്‍ പരിഗണിക്കുന്നുണ്ട്

·       

·   SCIENCE TEXT BOOK -QUALITY INDICATORS - MALAYALAM (CLICK TO VIEW)

No comments:

Post a Comment