അവധിക്കാല
അധ്യാപക പരിശീലനം 2018-19
ലക്ഷ്യങ്ങള്‍
-
ഓരോ പാഠഭാഗത്തിനും ഉചിതമായ ഐസിടി വിഭവങ്ങള്‍, പഠനോപകരണങ്ങള്‍, വായനക്കുറിപ്പുകള്‍, പരീക്ഷണസാമഗ്രികള്‍, വിലയിരുത്തല്‍ ഉപാധികള്‍ തുടങ്ങിയവ കണ്ടെത്തി സമഗ്രമായ പാഠാസൂത്രണം നടത്തുന്നതിനും ഫലപ്രദമായ നിര്‍വഹണം സാധ്യമാക്കുന്നതിനും ടീച്ചറെ സജ്ജമാക്കുക.
-
വിവിധ വിലയിരുത്തല്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കുട്ടിക്ക് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉചിതമായ പഠനപിന്തുണ നല്‍കുന്നതിന് ടീച്ചറെ പ്രാപ്തയാക്കുക.
-
സ്കൂള്‍ ശാസ്ത്രപാര്‍ക്ക് സജ്ജീകരിക്കുന്നതിനും കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കി പ്രാവര്‍ത്തികമാക്കുക.
പരിശീലന
ഉള്ളടക്കം – സംക്ഷിപ്തം
ചലനാത്മകമായ
ക്ലാസ്സ് ലാബ് പ്രാവര്‍ത്തികമാക്കുക
എന്നതാണ് ഈ സെഷന്റെ ലക്‌ഷ്യം
.കുട്ടികൾ
പഠന പ്രക്രിയയുടെ ഭാഗമായി
വിവിധ സന്ദർഭങ്ങളിൽ നിർമ്മിക്കുന്ന
പഠനോപകരണങ്ങൾ,
ഇവ
നിർമ്മിക്കാനാവശ്യമായ
അസംസ്‌കൃത
വസ്തു ക്കള്‍ എന്നിവ ക്ലാസ്
ലാബിലുണ്ടാകും.
click the link below
സെഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്
click the link below
സെഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്
ക്ലാസ്
ശാസ്ത്ര ലൈബ്രറിയ്ക്കാ
വശ്യമായ വിഭവങ്ങള്‍ സ്വന്തമായി
തയ്യാറാക്കുന്നതിനുള്ള
അധ്യാപകരുടെ കഴിവ് വര്‍ധിപ്പിക്കുക
എന്നതാണ് ഈ സെഷന്റെ മുഖ്യ
ലക്‌ഷ്യം .
കുട്ടികള്‍ക്ക്
ആവശ്യാനുസരണം സ്വതന്ത്രമായി
എടുക്കുന്നതിനും ഉപയോഗിക്കുന്നതിനും
സഹായകമാകത്തക്ക വിധം ക്ലാസ്
ലൈബ്രറി എല്ലാ ക്ലാസ്സിലും
ക്രമീകരിക്കും കുട്ടികള്‍
അവ ഫലപ്രദമായി ഉപയോഗിക്കുന്നതിന്
അവസരം നല്‍കും
അതതു
ക്ലാസിലെ പഠന നേട്ടം
ആർജിക്കാനാവശ്യമായ പുസ്തകങ്ങൾ
,അനുയോജ്യമായ
ഭാഷയിൽ ടീച്ചർ
തയ്യാറാക്കുന്ന വായനാ സാമഗ്രികൾ
,ബ്രോഷറുകൾ,ശാസ്ത്ര
മാസികകൾ എന്നിവയെല്ലാം ക്ലാസ്
ലൈബ്രറി യിൽ ഉണ്ടാകും .ഒരു
വായന സാമഗ്രിയുടെ കൂടുതൽ
കോപ്പി കൾ ഉണ്ടായിരിക്കുന്നത്
നന്നായിരിക്കും.
click the link below
സെഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്
click the link below
സെഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്
സെഷൻ
3
പരീക്ഷണ
രൂപകല്പന ..
ഒരു
പഠന പ്രശ്നം പരിഹരിക്കുന്നതിന്
സ്വന്തമായി ഒരു പരീക്ഷണം
ഡിസൈൻ ചെയ്യുന്നതിനുള്ള
കുട്ടികളുടെ കഴിവ് വളർത്തുന്ന
തരത്തിൽ ക്ലാസ് റൂം പ്രക്രിയ
പരിഷ്കരിക്കപ്പെട ണം.
ഇതു
സാധ്യമാകണമെങ്കിൽ
ഒരു
പ്രശ്നം പരിഹരിക്കുന്നതിനുള്ള
വ്യത്യസ്ത രീതികളിൽ ടീച്ചറിന്
ധാരണയുണ്ടാകണം.പാഠപുസ്തകത്തിൽ
നിർദേശിക്കുന്ന രീതിയല്ലാതെ
മറ്റൊരു ഡിസൈൻ ഉണ്ടോ എന്നന്വേഷിക്കാൻ
തയ്യാറാകണം.വ്യത്യസ്ത
ഡിസൈനുകൾ ടീച്ചറിന്റെ മനസ്സിൽ
ഉണ്ടെങ്കിൽ മാത്രമേ കുട്ടികളിൽ
ഡിസൈനിംഗ് നുള്ള കഴിവ് വളർത്താൻ
കഴിയൂ.
ചന്ദ്രന്‍
ഓരോ പ്രാവശ്യം ഭൂമിയെ
ചുറ്റുമ്പോഴും ഗ്രഹണം
ഉണ്ടാവുന്നില്ല.
click the links below
click the links below
animation 1
ഒന്നാം ടേം പരീക്ഷണങ്ങളുടെ പട്ടിക
സെഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്
ICT
സാമഗ്രികൾ
തയ്യാറാക്കുന്നതിനും
ഉപയോഗിക്കുന്നതിനും എല്ലാ
അധ്യാപകരെയും സജ്ജരാക്കേണ്ടതുണ്ട്.
പഠന
നേട്ടം എല്ലാ കുട്ടികളിലും
എത്തിക്കുന്നതി നനുയോജ്യമായ
രീതിയിൽ ICT
വിഭവങ്ങള്‍
ക്ലാസ്സുകളില്‍ ഉപയോഗിക്കാന്‍
അധ്യാപകരെ പ്രാപ്തരാക്കാന്‍
ഈ സെഷന്‍ ലക്‌ഷ്യം വയ്ക്കുന്നു
.കുട്ടികൾ
ക്ക്പഠന പ്രവർത്തനത്തിന്റെ
ഭാഗമായി പ്രെസെന്റഷൻ.
വീഡിയോ
ക്ലിപ്പുകൾ.
ബ്ലോഗ്
പോസ്റ്റുകൾ,ഡിജിറ്റല്‍
ആല്‍ബങ്ങള്‍ .എന്നിവ
തയ്യാറാകുന്ന ത്തിനു കൂടി
അവസരം ലഭിക്കുമ്പോഴാണ്
ict
enabled education സാർഥക
മാകുന്നത്.
click the link below
സെഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്
click the link below
സെഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്
സെഷൻ
5
നിരന്തര
വിലയിരുത്തൽ
ഓരോ
കുട്ടിയെയും ഓരോ യൂണിറ്റാ
യി കാണണമെന്ന ചിന്തയെ
പ്രയോഗത്തിൽ
കൊണ്ടു വരുന്നതിനുള്ള ഒരു
മാർഗ്ഗമായി നിരന്തര വിലയിരുത്തലിനെ
കാണാൻ കഴിയണം.
ക്ലാസ്സിൽ
പൊതുവെ ഉണ്ടാകുന്ന പഠന
തടസ്സങ്ങളെ
ക്ളാസ്സ്‌തലത്തിൽ
തന്നെ പരിഹരിച്ചു മുന്നേറാൻ
ശ്രമിക്കുന്ന രീതിയാണ് ഇന്ന്
നിലനിൽക്കുന്നത്.
ഇങ്ങനെ
ക്ലാസ് മുന്നോട്ടു പോകുമ്പോൾ
കുറെയധികം കുട്ടികൾ പഠന നേട്ടം
ആർജ്ജിക്കാതെ പോകുന്നു.
ക്ലാസ്സിന്റെ
അവസാനം മറ്റുകുട്ടികൾ നേടിയ
ആശയങ്ങൾ സ്വന്തം നോട്ടുബുക്കിൽ
പകർത്തി എഴുതി മനസ്സിൽ ആശയം
ഉറയ്ക്കാ തെ പോകുന്ന ഒരു
വിഭാഗം കുട്ടികളുണ്ട്.ഈ
രീതി ഇനിയും തുടരാൻ കഴിയുമോ?
.എന്താണ്
പരിഹാരം?.
നിരന്തര
വിലയിരുത്തലും തത് സമയ
പിന്തുണയും തന്നെയാണ്
പരിഹാരം.പക്ഷെ
എങ്ങനെ ?
ഓരോ
കുട്ടിയെയും പഠന
പ്രവർത്തനം നടക്കുമ്പോൾ
തന്നെ എങ്ങനെ കണ്ടെത്തും?.
എങ്ങനെ
പിന്തുണ നൽകി ഒപ്പം നടത്തും?
.ഇതിനുള്ള
മാർഗ്ഗങ്ങൾ വികസിപ്പിച്ചു
കൊണ്ടു മാത്രമേ ഓരോ കുട്ടിയെയും
ഓരോ യൂണിറ്റായി കാണാൻ കഴിയൂ
.അതിനുള്ള
ഒരു തുടക്കമായി ഈ സെഷനെ കാണണം.
വിദ്യാഭ്യാസ
വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള
നിരന്തര വിലയിരുത്തൽ രീതികൾ
തുടരണം.
ലഭിച്ച
ട്രൈ ഔട്ട് package
അനുയോജ്യമായ
മാറ്റങ്ങളോടെ നടപ്പിലാക്കി
പഠന റിപ്പോർട്ട് തയ്യാറാക്കണം.അതിന്റെ
അവതരണ വേദിയായി അടുത്ത ക്ളസ്റ്റർ
യോഗം മാറണം.
click the link below
click the link below
സെഷന്‍ വിലയിരുത്തല്‍ ഫോര്‍മാറ്റ്
click the link below
Session 6 പ്രവര്‍ത്തന പാക്കേജ്
നിരന്തര
വിലയിരുത്തലും പിന്തുണ നൽകലും
നടക്കണമെങ്കിൽ ക്ലാസ് റൂം
നിര്ബന്ധമായും പ്രക്രിയ
പാലിക്കുന്നതാകണം.പരമ്പരാഗത
രീതിയിൽ പഠിപ്പിക്കുന്ന ഒരു
ക്ലാസ്സിൽ നിരന്തര വിലയിരുത്തൽ
സാധ്യമല്ല.
അപ്പോൾ പ്രക്രിയാധിഷ്ഠിതമായ ആസൂത്രണം അനിവാര്യമാകുന്നു. അനുരൂപീകരണം.ICT വിഭവങ്ങൾ , വര്‍ക്ക്ഷീറ്റുകൾ,പഠനോപകരണങ്ങൾ.പരീക്ഷണം എന്നിവ അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്തി TM തയ്യാറാക്കാനും നടപ്പിലാക്കാനും എല്ലാ അധ്യാപകർക്കും കഴിയേണ്ടതുണ്ട്
click the link below
സെഷന്‍
7നേരത്തെ
തിരിച്ചറിയല്‍
സെഷന്‍
8
സയന്‍സ്
പാര്‍ക്ക്
-
എല്ലാ സ്കൂളുകളിലും ആക്റ്റിവിറ്റി സെന്ററുകളായി പെഡഗോഗി പാര്‍ക്കുകള്‍ നിര്‍മിക്കപ്പെടണം.
-
ഇതിന് സാധ്യമാകാത്തിടത്ത് ഒരു പഞ്ചായത്തില്‍ ഒരിടത്തെങ്കിലും തയ്യാറാക്കുകയും മറ്റ് സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇവിടെ വന്ന് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് അവസരമൊരുക്കണം.
-
രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഇവിടെ വന്ന് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് അവസരമൊരുക്കുകയും വേണം.
-
ഒരോ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ അതത് സമയത്ത് പ്രയോജനപ്പെടുത്തണം.
-
ഓരോ പ്രവര്‍ത്തന മാതൃകകളുടെയും പ്രവര്‍ത്തിപ്പിക്കേണ്ട രീതിയും പ്രവര്‍ത്തനത്തിന്‍റെ ശാസ്ത്രതത്വവും രേഖപ്പെടുത്തിയ ചാര്‍ട്ട് ഓരോ പരീക്ഷണ സാമഗ്രികളുടെയും സമീപത്ത് ക്രമീകരിച്ചിരിക്കണം.
-
കുട്ടികള്‍ 5 പേരടങ്ങുന്ന ഗ്രൂപ്പുകളായോ വ്യക്തിപരമായോ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും നിരീക്ഷണം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കണം.
-
പ്രവര്‍ത്തനമാതൃകകള്‍ സ്വന്തമായി നിര്‍മ്മിക്കുന്നതിന് കുട്ടികളില്‍ താത്പര്യം ജനിക്കണം.
സെഷൻ
9.1
ഹരിതോത്സവം
ഒരു
ദിനാചരണത്തിന്റെ വിവിധ
ലക്ഷ്യങ്ങൾ വിവിധ വിഷയങ്ങളുമായി
ബന്ധപ്പെട്ടതാകാം.ലോക
ഭക്ഷ്യ ദിനാചാരണത്തിൽ
ശാസ്ത്രത്തിന്റെ തലവും സാമൂഹ്യ
ശാസ്ത്രത്തിന്റെ തലവുമുണ്ട്.ഇതിനെ
അതതു വിഷയങ്ങളുമായി ബന്ധപ്പെടുത്തി
അതതു ക്ലാസ്സുകളിലെ പഠന നേട്ടം
എല്ലാ കുട്ടികളിലും എത്തുന്ന
തരത്തിൽ ആസൂത്രണം ചെയ്തു
നടപ്പിലാക്കുന്നതിനാണ്
ശ്രമിക്കേണ്ടത്.
ക്ലാസ്
പ്രവർത്തനത്തിന്റെ ഭാഗമായി
ആർജിച്ച ആശയങ്ങളുടെ പ്രകടനത്തിനുള്ള
വേദിയായി ദിനാചരണത്തെ
മാറ്റാം.അല്ലെങ്കിൽ
ദിനാചരണത്തിന്റെ ഭാഗമായി
തുടക്കം കുറിച്ച ഒരു
പ്രവർത്തനത്തിന്റെ തുടർച്ച
ആ പഠന നേട്ടം ഉൾപ്പെട്ടു
വരുന്ന ക്ലാസിലേക്ക്
വ്യാപിപ്പിച്ചു കൊണ്ടു
ദിനാചാരണത്തിനെ അക്കാദമിക
പ്രവർത്തന മാക്കാം.
click the link below
ഹരിതോത്സവം പാക്കേജ്
click the link below
Session
9.2 ടാലെന്റ്റ്
ലാബ്
എല്ലാ
കുട്ടികളുടെയും ടാലെന്റ്‌കൾ
തിരിച്ചറിയുന്നതിനും
പരിപോഷിപ്പിക്കുന്നതിനും
ഉള്ള പ്രവർത്തനങ്ങൾ ഈ വർഷം
എല്ലാ വിദ്യാലയങ്ങളിലും
നടക്കണം.
വിഷയത്തിന്റെ
നിരന്തര വിലയിരുത്തലിന്റെ
ഭാഗമായും വിദഗ്ധരുടെ സഹായത്തോടെ
യും കുട്ടികളുടെ talents
കണ്ടെത്താം.
സാമൂഹ്യ
പിന്തുണയോടെ വിവിധ പ്രതിഭാ
പരിപോഷണ പദ്ധതികൾ നടപ്പിലാക്കണം.
click the links below
TALENT LAB VARKALA
TALENT LAB GUPS KALIKAVU BAZAR
അഭിരുചി നിര്‍ണ്ണയ ഫോര്‍മാറ്റ്
click the links below
TALENT LAB VARKALA
TALENT LAB GUPS KALIKAVU BAZAR
അഭിരുചി നിര്‍ണ്ണയ ഫോര്‍മാറ്റ്
Session
10 അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍
എല്ലാ
കുട്ടികളിലും കരിക്കുലം
നിർദേശിക്കുന്ന എല്ലാ പഠന
നേട്ടങ്ങളും എത്തിക്കുന്നതിന്
വേണ്ടി തയ്യാറാക്കുന്ന സവിശേഷ
പ്രവർത്തന പദ്ധതിയാണ് AMP.
മുന്‍
വര്ഷം തയ്യാറാക്കിയ പദ്ധതി
നടപ്പിലാക്കണമെങ്കില്‍
ചിട്ടയായി തയാറാക്കിയ ഒരു
നിര്‍വഹണ കലണ്ടര്‍ ആവശ്യമാണ്
.ഇത്
തയ്യാറാക്കുന്നതിന് അധ്യാപകരെ
പ്രാപ്തരാക്കുക എന്നതാണ് ഈ
സെഷന്റെ ലക്‌ഷ്യം ആരാണോ
പദ്ധതിയുടെ ഗുണഭോക്താക്കൾ
അവർക്കെല്ലാം എന്തു മാറ്റം
എത്ര അളവിൽ ഉണ്ടായി എന്ന്
തെളിവുകളുടെ പിൻബലത്തോടെ
പൊതു സമൂഹത്തിന്റെ മുമ്പാകെ
അവതരിപ്പിക്കാൻ കഴിയണം.
No comments:
Post a Comment