ചിത്രത്തിലെ സ്പൂണിൽ കാണുന്ന പ്രതിബിംബം നോക്കൂ.. എന്തുകൊണ്ടാണ് കോൺകേവ് ദർപ്പണമായി പ്രവർത്തിക്കുന്ന സ്പൂണിന്റെ അകവശത്തു തല കീഴായ (inverted) മിഥ്യാ പ്രതിബിംബം(virtual image) കാണുന്നത് ? ഒരു കോൺകേവ് ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നത് എങ്ങനെയൊക്കെയാകാം ?ചിത്രീകരണം നോക്കൂ.. വസ്തു f നു മുന്നിലാകുമ്പോൾ വസ്തുവിനേക്കാൾ വലിയ നിവർന്ന മിഥ്യാ പ്രതിബിംബം ഉണ്ടാകുന്നു .ഇതാണല്ലോ ഷേവിങ്ങ് മിററിൽ സംഭവിക്കുന്നത്. (ചിത്രത്തിലെ 7/8/9 സ്ഥാനങ്ങൾ ) ഷേവിങ്ങ് മിററിനെ അപേക്ഷിച്ചു വളരെ ചെറിയ ഒരു ഗോളത്തിന്റെ ഭാഗമായ (ആദ്യ ചിത്രത്തിൽ കണ്ട ) സ്പൂണി നെ സംബന്ധിച്ചിടത്തോളം C (centre of curvature) യുടെ വളരെ പിന്നിലാണല്ലോ വസ്തുവിന്റെ സ്ഥാനം . (ചിത്രത്തിലെ 1/2 സ്ഥാനങ്ങൾ ) അപ്പോൾ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സ്ഥാനം മുകളിലെ ചിത്രത്തിൽ നോക്കൂ .. അതായത് നാം കാണുന്നത് വസ്തുവിന്റെ യഥാർഥ പ്രതിബിംബമാണ് ! ( സ്റ്റീൽ സ്പൂൺ ന്റെ റിഫ്ളക്റ്റിംഗ് പ്രതലത്തിന്റെ മധ്യ ഭാഗത്തായി ഒരു അടയാളം ഇട്ടതിനു ശേഷം ഒന്ന് കൂടി ശ്രദ്ധിച്ചു ...
NOTES AND THOUGHTS regarding general and science-specific education