അവധിക്കാല അധ്യാപക പരിശീലനം 2018-19 അടിസ്ഥാനശാസ്ത്രം ( യു പി തലം) view presentation ലക്ഷ്യങ്ങള്‍ ഓരോ പാഠഭാഗത്തിനും ഉചിതമായ ഐസിടി വിഭവങ്ങള്‍ , പഠനോപകരണങ്ങള്‍ , വായനക്കുറിപ്പുകള്‍ , പരീക്ഷണസാമഗ്രികള്‍ , വിലയിരുത്തല്‍ ഉപാധികള്‍ തുടങ്ങിയവ കണ്ടെത്തി സമഗ്രമായ പാഠാസൂത്രണം നടത്തുന്നതിനും ഫലപ്രദമായ നിര്‍വഹണം സാധ്യമാക്കുന്നതിനും ടീച്ചറെ സജ്ജമാക്കുക . വിവിധ വിലയിരുത്തല്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കുട്ടിക്ക് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉചിതമായ പഠനപിന്തുണ നല്‍കുന്നതിന് ടീച്ചറെ പ്രാപ്തയാക്കുക . സ്കൂള്‍ ശാസ്ത്രപാര്‍ക്ക് സജ്ജീകരിക്കുന്നതിനും കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കി പ്രാവര്‍ത്തികമാക്കുക . പരിശീലന ഉള്ളടക്കം – സംക്ഷിപ്തം Session 1 ക്ലാസ്സ് ലാബ് ചലനാത്മകമായ ക്ലാസ്സ് ലാബ് പ്രാവര...