ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

“കളരി 2011”-പഠന മേഖലകള്‍ (ശാസ്ത്രം )

1. ജലത്തിന്റെ അവസ്ഥാമാറ്റം എന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളില്‍ ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം നല്‍കല്‍ , പഠനതെളിവുകള്‍ ശേഖരിക്കല്‍ ,സൂക്ഷിക്കല്‍ (ക്ലാസ്സ്‌ അഞ്ച്) 2. ദുര്‍ബല കാണ്ഡ സസ്യങ്ങളിലെ പറ്റിപ്പിടിച്ചു വളരുന്നതിനുള്ള അനുകൂലനങ്ങള്‍ നിരീക്ഷണം , ICT   (VIDEOS , PICTURES) എന്നിവ ഉപയോഗിച്ച് നടപ്പിലാക്കല്‍ (ക്ലാസ്സ്‌ ആറ്) 3. BUDDING   കൃത്യതയോടെ നിര്‍വഹിക്കുന്നതിന് ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കല്‍ (ക്ലാസ്സ്‌ ഏഴ് ) 4. വിത്ത് മുളയ്‌ക്കുന്ന ഘട്ടങ്ങള്‍ നിരീക്ഷണം, ICT (ANIMATION) ഉപയോഗിച്ച് ക്ലാസ്സില്‍ നടപ്പിലാക്കല്‍ (ക്ലാസ്സ്‌ ആറ്)       5. പഠനയാത്രയിലൂടെ ദുര്‍ബല കാണ്ഡ സസ്യങ്ങളുടെ അനുകൂലനങ്ങള്‍   തിരിച്ചരിയാനുള്ള അവസരം എല്ലാ കുട്ടികള്‍ക്കും നല്‍കല്‍ (ക്ലാസ്സ്‌ ആറ്) 6. വിലയേറിയ വെള്ളം എന്ന യുനിറ്റിലെ   പരീക്ഷണങ്ങള്‍ ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ചെയ്യുന്നതിനുള്ള അവസരം നല്കല്‍,പരിമിതികള്‍ തിരിച്ചറിയല്‍ ,അവ മറികടക്കുന്നതിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കല്‍     (ക്ലാസ്സ്‌ അഞ്ച്) 7. വിത്ത് മുളയ്‌ക്കുന്ന ഘട്ടങ്...

“കളരി 2011”

സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കളരി എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.ട്രെയിനര്‍മാര്‍ അവരവര്‍ക്ക് ചുമതലയുള്ള ഒരു വിദ്യാലയത്തിലാണ് കളരി നടപ്പാക്കുന്നത് .   അധ്യാപക പരിശീലനങ്ങളിലൂടെ മുന്നോട്ടു വച്ച ആശയങ്ങള്‍ ട്രെയിനര്‍മാര്‍   ബന്ധപ്പെട്ട അധ്യാപികയുടെയും റിസോഴ്സ് ടിച്ചറിന്റേയും സാന്നിധ്യത്തില്‍ ക്ലാസ്സുകളില്‍ നടപ്പിലാക്കുന്ന പരിപാടിയാണിത്. .പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുകയും തിരിച്ചറിവുകള്‍ സെമിനാര്‍ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യും . തിരുവനന്തപുരം ജില്ലയില്‍ ജൂണ്‍ മാസം 14 മുതല്‍ 20 വരെയാണ് ഒന്നാം ഘട്ട കളരി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് .

പരിശീലനത്തില്‍ രൂപപ്പെടുത്തിയ സ്വയം വിലയിരുത്തല്‍ ഫാറം

some portfolio products from science DRG

2011-12 വര്‍ഷത്തില്‍ അവധികാല അധ്യാപക പരിശീലനത്തില്‍ ( UP അടിസ്ഥാന ശാസ്ത്രം ) ഊന്നല്‍ നല്‍കിയ മേഖലകള്‍ ഏതൊക്കെയാണ്?

1.   അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയല്‍. 2.   രസതന്ത്ര വര്‍ഷത്തില്‍ ഏറ്റെടുക്കാവുന്ന ക്ലാസ് തല / വിദ്യാലയ തല പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടല്‍ . 3.   സംസ്ഥാന / ജില്ല / BRC തല പഠനങ്ങളില്‍ കുട്ടികളില്‍ പിന്നാക്കം നില്‍ക്കുന്നുവെന്നു കണ്ടെത്തിയ ·   ചോദ്യങ്ങള്‍ ഉന്നയിക്കല്‍ ·   അപഗ്രഥിച്ച് നിഗമനത്തിലെത്തല്‍ ·   ഉപകരണങ്ങള്‍ / പരീക്ഷണങ്ങള്‍ രൂപകല്‍പന ചെയ്യല്‍ ·   പ്രവചിക്കല്‍ എന്നീ 4 പ്രക്രിയാ ശേഷികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ തിരിച്ചറിയല്‍ . 4.   അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം , ശുചിത്വാരോഗ്യ പരിപാടി ( തെളിമ ) എന്നിവയുടെ പശ്ചാത്തലത്തില്‍ നാം ഉപയോഗിക്കുന്ന കുടിവെള്ളം എത്രത്തോളം ശുദ്ധമാണെന്ന് സ്വയം കണ്ടെത്തല്‍. 5.   ശാസ്ത്രലാബ്‌ , ശാസ്ത്ര ലൈബ്രറി , ശാസ്ത്ര ക്ലബ്‌ , ICT അധിഷ്ഠിത പഠനം എന്നിവയുടെ ഇന്നത്തെ അവസ്ഥ വിശകലനം ചെയ്ത് പരിഹാരപ്രവര്‍ത്തനങ്ങള്‍ രൂപികരിക്കല്‍. 6.   പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവര...