ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Evaluation എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

CLASS 10 BIOLOGY - SA- 2025 TERM 1 QUESTIONS ANALYSIS & AUDIO OVERVIEW (AI GENERATED)

  AI GENERATED💥 CLASS 10 BIOLOGY -  SA- 2025  TERM 1 QUESTIONS ANALYSIS  CLIK HERE CLASS 10 BIOLOGY -  SA- 2025  TERM 1  AUDIO OVERVIEW CLICK HERE

LSS/ USS പരീക്ഷകൾക്ക് പകരം സംസ്ഥാന തല അച്ചീവ് മെന്റ് ടെസ്റ്റ്

2024 -25  വർഷത്തെ  LSS/USS പരീക്ഷകളുടെ  വിജ്ഞാപനം വന്നു കഴിഞ്ഞു.  എന്നാൽ അടുത്ത അക്കാദമിക വർഷം മുതൽ എങ്കിലും  ഈ പരീക്ഷകൾ  നിർത്തലാക്കുന്നതാണ് നല്ലത് .   ലോവർ പ്രൈമറി ഘട്ടത്തിന്റെയും അപ്പർ പ്രൈമറി ഘട്ടത്തിന്റെയും അവസാന വർഷത്തിൽ ഏറ്റവും മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരുടെ തുടർപഠനം ഉറപ്പാക്കാൻ വേണ്ടി  വര്‍ഷങ്ങള്‍ക്ക്  മുമ്പ്  നല്‍കിത്തുടങ്ങിയ  ധനസഹായം ഈ ചെറിയ ക്‌ളാസ്സുകളിൽ  ഇനി തുടരേണ്ടതില്ല . കാരണം  എല്ലാ കുട്ടികളുടെയും തുടർ പഠനം സൗജന്യമായി ഇന്ന് ഉറപ്പാക്കുന്നുണ്ട്.  മാത്രമല്ല എൽഎസ്എസ് യുഎസ്എസ് പരീക്ഷകൾ എല്ലാ കുട്ടികളുടെയും അക്കാദമിക മുന്നേറ്റത്തിന്  പ്രത്യേകിച്ച് സംഭാവനകൾ ഒന്നും നൽകുന്നില്ല.  തെരഞ്ഞെടുത്ത ഒരു വിഭാഗം കുട്ടികൾക്ക്  പ്രത്യേക പരിശീലനം നൽകുന്ന ഒരു പ്രവണതയാണ് മിക്ക വിദ്യാലയങ്ങളിലും കാണാൻ കഴിയുന്നത് . ഇത് വിദ്യാലയങ്ങൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരങ്ങൾക്കും ഇടയാക്കുന്നു . യഥാർത്ഥത്തിൽ ഇത് കുട്ടികൾക്ക് അമിതഭാരം നൽകുകയാണ് ചെയ്യുന്നത്. സംസ്ഥാന തല അച്ചീവ് മെന്റ് ടെസ്റ്റ് ദേശീയ തലത്തിൽ നിശ്ചി...