Sunday, August 28, 2016

മാതളത്തിന്റെ (pomagranate) പൂക്കൾ ഏകലിംഗ (unisexual) പുഷ്പങ്ങളാണോ ?

മാതളത്തിൽ  സാധാരണയായി 2 തരം പൂക്കളാണ്  കാണപ്പെടുന്നത് .ദ്വിലിംഗ പുഷ്പങ്ങളും (bisexual flowers)  "ആൺ പുഷ്പങ്ങളും "(male flowers)  .ദ്വിലിംഗ പുഷ്പത്തിൽ  കേസരപുടവും(Androecium) ജനിപുടവും (gynoecium) ഉണ്ട് . പക്ഷെ ആൺ പൂക്കൾ പരിശോധിച്ചാൽ അതിൽ പ്രവർത്തനക്ഷമമല്ലാത്ത /ചുരുങ്ങിയ (degenerated)  ഒരു ജനിപുടവും കാണാൻ കഴിയും .ഇത്തരം പൂക്കൾ ആൺ പൂക്കൾ എന്ന നിലയിൽ  മാത്രം ധർമ്മം നിർവഹിക്കുന്നതിനാൽ അവയെ "ആൺപൂക്കൾ" എന്ന് വിളിക്കുന്നു. (മൂന്നാമതൊരു തരം പൂക്കൾ കൂടി മാതളത്തിൽ കാണപ്പെടുന്നു .ആൺപൂക്കളെ അപേക്ഷിച്ചു നോക്കുമ്പോൾ കുറച്ചു കൂടി വ്യക്തമായി കാണപ്പെടുന്ന ജനിപുടത്തോട് കൂടിയ പൂക്കളാണിവ . ഇത്തരം പൂക്കളെ   inter mediate flowers   എന്നാണ് വിളിക്കുന്നത്.ഇത്തരം പൂക്കളിൽ നിന്ന് ഫലമുണ്ടായാലും സാധാരണയായി അത് പകമാകുന്നതിനു മുമ്പ് കൊഴിഞ്ഞുപോകും .ചില സമയങ്ങളിൽ ഇത്തരം  ഫലങ്ങൾ കൊഴിഞ്ഞുപോകാതെ  വ്യത്യസ്തമായ ആകൃതിയുള്ള ഫലങ്ങൾ ആയി മാറാറുണ്ട്.

IMAGE FROM    http://www.globalsciencebooks.info/Online/GSBOnline/images/2010/FVCSB_4(SI2)/FVCSB_4(SI2)45-50o.pdf

No comments:

Post a Comment