സംയുക്ത ഫലവും (multiple fruit) പുഞ്ജഫലവും (Aggregate fruit) തമ്മിലുള്ള വ്യത്യാസങ്ങൾ
പൂവിന്റെ പ്രത്യേകിച്ചും ജനിപുടത്തിന്റെ (gynoecium) ഘടനയിലുള്ള വ്യത്യാസങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ ഫലങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാൻ കഴിയൂ .
ജനിപുടം എന്ന പെൺ ലിംഗാവയവത്തിനു വളരെ സങ്കീർണമായ ഘടനയാണുള്ളത് .ജനിപുടത്തിന്റെ
അടിസ്ഥാന നിർമ്മാണ യൂണിറ്റുകളെ
ജനിപർണ്ണങ്ങൾ അഥവാ കാർപ്പലുകൾ (carpel) എന്നാണ് വിളിക്കുന്നത് ( കേസരപുടം --അടിസ്ഥാന നിർമ്മാണ യൂണിറ്റുകൾ-- കേസരങ്ങൾ)
കാർപ്പലിനു മൂന്ന് ഭാഗങ്ങളുണ്ട് പരാഗണസ്ഥലം (stigma), ജനി ദണ്ഡ് (style) , അണ്ഡാശയം (ovary)
ചില പൂക്കൾക്ക് ഒരു കാർപ്പൽ മാത്രമേ ഉള്ളൂ.(monocarpellary) അത്തരം പൂക്കളുടെ ജനിപുടമെന്നാൽ ആ
കാർപ്പെൽ തന്നെയായിരിക്കും . ചില പൂക്കളിൽ ഒന്നിലധികം കാർപ്പലുകൾ ഉണ്ട് .(multicarpellary)
ഒന്നിലധികം കാർപ്പലുകൾ ഉള്ള ജനിപുടങ്ങൾ രണ്ടു വിധത്തിലുണ്ട് .കാർപ്പലുകൾ വെവ്വേറെ
കാണപ്പെടുന്നവയാണ് ഒരു വിഭാഗം .(apocarpous) കാർപ്പലുകൾ സംയോജിച്ചിരിക്കുന്നവ യാണ് മറ്റൊരു
വിഭാഗം (syncarpous)
ചെമ്പരത്തി (hibiscus) യിൽ 5 കാര്‍പ്പലുകളാണ് ഉള്ളത് (penta carpellary)
കാർപ്പലുകൾ യോജിച്ചിരിക്കുന്നു (syncarpous)
5 കാർപ്പലുകളാണ് ചെമ്പരത്തിക്കുള്ളത് എന്ന് എങ്ങനെയാണ് കണ്ടെത്തുക?
അഞ്ചായി പിരിഞ്ഞിരിക്കുന്ന പരാഗണസ്ഥലമാണ് ഒരു സൂചന .
അണ്ഡാശയത്തിനുള്ളിൽ ഓവ്യൂളുകൾ (ovule)ക്രമീകരിച്ചിരിക്കുന്നത് മറ്റൊരു സൂചനയാണ് ( അണ്ഡാശയത്തിനുള്ളിലെ അറകളായ ലോക്യൂളുകൾ (locule) എണ്ണി നോക്കിയാൽ
എപ്പോഴും ശരിയാകണമെന്നില്ല )
മറ്റു ചില പൂക്കൾ പരിശോധിക്കാം
സീതപ്പഴം (annona)
താമര (lotus)
ചെമ്പകം ( michelia champaca മൈക്കേലിയ ചെമ്പക) എന്നിവയുടെ
പൂവിൽ കാർപ്പലുകൾ സ്വതന്ത്രമായി (പരസ്പരം യോജിക്കാതെ ) കാണപ്പെടുന്നു .ഓരോ കാർപ്പലിനും
പ്രത്യേകമായി തന്നെ അണ്ഡാശയം ഉണ്ട് . ഫലമാകുമ്പോൾ ഓരോ അണ്ഡാശയത്തിൽ നിന്നും
ഓരോ fruitlet ഉണ്ടാകുന്നു .എല്ലാ fruitlet കളും ചേർന്ന് ഒരൊറ്റ ഫലമായി മാറുകയോ (സീതപ്പഴം ). frutlets ഒരു കൂട്ടമായി കാണപ്പെടുകയോ ചെയ്യുന്നു ( fruitlet cluster in poliyalthiya-അരണമരക്കായ) ഇത്തരം ഫലങ്ങളെ പുഞ്ജഫലങ്ങൾ എന്നാണ് വിളിക്കുന്നത്.
പ്ലാവില്‍ ആൺ പൂങ്കുലകളും (male inflorescence spike) പെൺപൂങ്കുലകളും (female inflorescence spike) പ്രത്യേകമായിട്ടാണ് (in the same tree) ഉണ്ടാകുന്നത്. ആൺപൂങ്കുലകൾ പരാഗണത്തിനു (polllination) ശേഷം കൊഴിഞ്ഞു പോകുന്നു . പെൺപൂങ്കുലയിൽ നൂറുകണക്കിന് ചെറിയ പെൺപൂക്കൾ ഉണ്ട് . പെൺപൂങ്കുലയിലെ ഓരോ പൂവിലും പരാഗണം നടക്കുന്നു ( by insects or wind) .പരാഗണത്തിനു ശേഷം അവ വളർന്നു ഒറ്റ ഫലമായി മാറുകയാണ് ചെയ്യുന്നത്. ഇത്തരം ഫലങ്ങളെ സംയുക്തഫലം (multiple fruit) എന്നാണ് വിളിക്കുന്നത് . ( പൂക്കളുടെ പരാഗണസ്ഥലമാണ് പിന്നീട് മുള്ളുകളായി മാറുന്നത് . fertilization നടക്കാത്ത പെൺപൂക്കളാണ് ചവിണി (rags)കളായി മാറുന്നത്)
ലഘു ഫലം (simple fruit) -- ഒരു പൂവിലെ അണ്ഡാശയം വളർന്നു ഒരുഫലമുണ്ടാകുന്നത് (മാങ്ങാ ,തക്കാളി ,മുന്തിരി )
പുഞ്ജഫലം (Aggregate fruit ) -- ഒരു പൂവിലെ സ്വതന്ത്രമായ അണ്ഡാശയങ്ങളിൽ
നിന്ന് fruitlets ഉണ്ടാകുകയും അവ ഒന്നുചേർന്ന് ഒരൊറ്റ ഫലമായി മാറുകയോ (സീതപ്പഴം ) frutlets ഒരു കൂട്ടമായി കാണപ്പെടുകയോ (poliyalthiya) ചെയ്യുന്നത്
സംയുക്ത ഫലം (multiple fruit) - ഒരു പൂങ്കുലയിലെ ധാരാളം പൂക്കളിൽ നിന്ന് ഒരൊറ്റ ഫലം
ഉണ്ടാകുന്നത് (ചക്ക)
(article only for educational purpose)