ചിത്രത്തിലെ സ്പൂണിൽ കാണുന്ന പ്രതിബിംബം നോക്കൂ..
എന്തുകൊണ്ടാണ് കോൺകേവ് ദർപ്പണമായി പ്രവർത്തിക്കുന്ന സ്പൂണിന്റെ അകവശത്തു തല കീഴായ (inverted) മിഥ്യാ പ്രതിബിംബം(virtual image) കാണുന്നത് ?
ഒരു കോൺകേവ് ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നത് എങ്ങനെയൊക്കെയാകാം ?ചിത്രീകരണം നോക്കൂ..
വസ്തു f നു മുന്നിലാകുമ്പോൾ വസ്തുവിനേക്കാൾ വലിയ നിവർന്ന മിഥ്യാ പ്രതിബിംബം ഉണ്ടാകുന്നു .ഇതാണല്ലോ ഷേവിങ്ങ് മിററിൽ സംഭവിക്കുന്നത്. (ചിത്രത്തിലെ 7/8/9 സ്ഥാനങ്ങൾ )
ഷേവിങ്ങ് മിററിനെ അപേക്ഷിച്ചു വളരെ ചെറിയ ഒരു ഗോളത്തിന്റെ ഭാഗമായ (ആദ്യ ചിത്രത്തിൽ കണ്ട ) സ്പൂണി നെ സംബന്ധിച്ചിടത്തോളം C (centre of curvature) യുടെ വളരെ പിന്നിലാണല്ലോ വസ്തുവിന്റെ സ്ഥാനം . (ചിത്രത്തിലെ 1/2 സ്ഥാനങ്ങൾ ) അപ്പോൾ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സ്ഥാനം മുകളിലെ ചിത്രത്തിൽ നോക്കൂ ..
അതായത് നാം കാണുന്നത് വസ്തുവിന്റെ യഥാർഥ പ്രതിബിംബമാണ് !
( സ്റ്റീൽ സ്പൂൺ ന്റെ റിഫ്ളക്റ്റിംഗ് പ്രതലത്തിന്റെ മധ്യ ഭാഗത്തായി ഒരു അടയാളം ഇട്ടതിനു ശേഷം ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കിയാൽ നാം ഇട്ട അടയാളത്തിനു മുന്നിലാണ് പ്രതിബിംബം രൂപപ്പെടുന്നത് എന്ന് മനസ്സിലാകും.)
അപ്പോൾ അടുത്ത ചോദ്യം യഥാർഥ പ്രതിബിംബം (REAL IMAGE)സ്ക്രീൻ ഇല്ലാതെയും കാണാൻ കഴിയുമോ എന്നായിരിക്കും അല്ലെ..