വര്‍ക്കല സബ്ജില്ലാതല പാനല്‍പ്രദര്‍ശനവും പരീക്ഷണോത്സവവും 3/12/2011 ശനിയാഴ്ച പാളയംകുന്ന് ഗവ: HSS ല്‍ വച്ച് നടന്നു.
10 പരീക്ഷണങ്ങള്‍ വിവിധ ഡസ്ക്കുകളിലായി ക്രമീകരിച്ചു.
10 ഗ്രൂപ്പുകള്‍ക്കും എല്ലാ പരീക്ഷണങ്ങളും ചെയ്യാന്‍ പാകത്തില്‍ രാസവസ്തുക്കള്‍, ഉപകരണങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ നല്‍കി.
തികച്ചും പുതിയതായ ചില പരീക്ഷണങ്ങളുടെ വീഡിയോ കാണാന്‍ അവസരം നല്‍കി.
ഗ്രൂപ്പുകള്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഓരോ ഗ്രൂപ്പും ഒന്നാമത് ചെയ്ത പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് പൊതുവേദിയില്‍ അവതരിപ്പിച്ചു.
- പാളയംകുന്ന് GHSS ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ബേബിഗിരിജ ഉദ്ഘാടനം ചെയ്തു.
രസതന്ത്രം - ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പാനല്‍ പ്രദര്‍ശനം നടന്നത്.
സ്ക്കൂള്‍തലത്തില്‍ 13 വിഷയങ്ങള്‍ (click)നല്‍കി.
- എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ പങ്കാളിത്തത്തോടെ സ്ക്കൂള്‍തല പാനല്‍ പ്രദര്‍ശനം നടന്നു.സ്ക്കൂള്‍തല പ്രദര്‍ശനത്തിനുവേണ്ടി തയ്യാറാക്കിയ ചാര്‍ട്ടുകളില്‍ നിന്നും ഒരു ഉപവിഷയത്തിന്‍റെ ചാര്‍ട്ടുകള്‍( പാനലുകള്‍) BRC തല പ്രദര്‍ശനത്തിനുവേണ്ടി കൊണ്ടുവന്നു. ( കൊണ്ടുവരേണ്ട ഉപവിഷയം മുന്‍കൂട്ടി നല്‍കിയിരുന്നു).
- 67കുട്ടികളെ 10 ഗ്രൂപ്പുകളായി തിരിച്ച് വിലയിരുത്തല്‍ ടീമുകള്‍ രൂപീകരിച്ചു.
- പാനലുകളെ വിലയിരുത്തുന്നതിനാവശ്യമായ സൂചകങ്ങള്‍ പരിചയപ്പെടാന്‍ അവസരം നല്‍കി. ( മുന്‍കൂട്ടി വിലയിരുത്തല്‍ സൂചകങ്ങള്‍ പ്രസിദ്ധീകരിച്ചതിനാല്‍ സൂചകങ്ങള്‍(click) വ്യക്തതനേടാന്‍ എളുപ്പമായിരുന്നു.) ഓരോ ടീമും 2 വിദ്യാലയത്തിന്‍റെ പാനലുകള്‍ വിലയിരുത്തലിന് വിധേയമാക്കി.
പ്രിന്‍റു ചെയ്ത രസതന്ത്രപാനലുകള്‍ നിരീക്ഷിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കി.
കുട്ടികള്‍ തയ്യാറാക്കിയ പാനലുകലെ വിലയിരുത്താന്‍ ഈ പാനലുകള്‍ കുട്ടികള്‍ക്ക് സഹായകമായി. ( പുതിയ കര്യങ്ങള്‍ പരിചയപ്പെടാനും )
പാനലുകളുടെ മികവുകള്‍, പരിമിതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിലയിരുത്തല്‍ കുറിപ്പുകള്‍ തയ്യാറാക്കി ഓരോ ടീമും അവതരിപ്പിച്ചു.
അവതരണങ്ങളെ നിരീക്ഷിക്കാനും കൂട്ടിചേര്‍ക്കലുകള്‍ വരുത്താനും
MRMKMMHSS ലെ ഹയര്‍സെക്കന്‍ററി അധ്യപകന്‍ ശ്രീ. മനോജ് സാര്‍ ആണ് റിസോഴ്സ് പേഴ്സന്‍ ആയി എത്തിയത്.
അവതരണങ്ങള്‍ക്ക് ശേഷം മനോജ് സാര്‍ എല്ലാ പാനലുകളുടേയും ഉളളടക്കത്തെക്കുറിച്ചും രസതന്ത്രവര്‍ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
വിലയിരുത്തല്‍ പഠനമായി മാറിയതിന്റെ നേരനുഭവം ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിച്ചു.
ഈ സെഷന്‍ പൂര്‍ത്തിയായപ്പോള്‍ സമയം 1.15.
1.15 മുതല്‍ 1.45 വരെയുളള സമയം കൊണ്ട് പ്രദര്‍ശന ഹാള്‍ പരീക്ഷണശാലയായി മാറി.
10 പരീക്ഷണങ്ങള്‍ വിവിധ ഡസ്ക്കുകളിലായി ക്രമീകരിച്ചു.
10 ഗ്രൂപ്പുകള്‍ക്കും എല്ലാ പരീക്ഷണങ്ങളും ചെയ്യാന്‍ പാകത്തില്‍ രാസവസ്തുക്കള്‍, ഉപകരണങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ നല്‍കി.
ശിവഗിരി HSS ലെ ഷിബു സാര്‍ , ഇടവ MRMKMM HSSലെ ആശടീച്ചര്‍ , അയിരൂര്‍AMUPS ലെ രേഖ ടീച്ചര്‍,പാളയംകുന്ന് HSSലെ റീന ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടന്നത്.
സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ ശാസ്ത്രാധ്യാപകര്‍ക്ക് ഓരോ പരീക്ഷണത്തിന്റെ ചുമതല നല്‍കി.
1.45 ന് ഗ്രൂപ്പുകള്‍ക്ക് പരീക്ഷണത്തിന്റെ പ്രശ്നം നല്‍കി.
നല്കിയ പ്രശ്നങ്ങള്‍(click)
ഗ്രൂപ്പുകള്‍ അവരവര്‍ക്ക് ലഭിച്ച പരീക്ഷണം എങ്ങനെ ചെയ്യും ? എന്തൊക്കെ സാമഗ്രികള്‍ വേണ്ടിവരും എന്ന് ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് ഗ്രൂപ്പുകളുടെ അവതരണമായിരുന്നു.
വ്യത്യസ്ത സാധ്യതകള്‍ ഗ്രൂപ്പുകള്‍ അവതരിപ്പിച്ചു.
ചര്‍ച്ചയിലൂടെ ചെയ്യാന്‍പോകുന്ന പരീക്ഷണത്തിന്റെ രീതി വികസിപ്പിച്ചു.
CLICK THE LINKS BELOW TO VIEW THE VIDEOS
പരീക്ഷണരീതി എഴുതി തയ്യാറാക്കിയത് പരീക്ഷണ table -ല്‍ റഫറന്‍സിനുവേണ്ടി വച്ചു. (കാരണം ഒരു ഗ്രൂപ്പ് ഒരു പരീക്ഷണത്തിന്റെ രീതി മാത്രമെ എഴുതി തയ്യാറാക്കിയിരുന്നുള്ളു.)
2.45 മുതല്‍ ഗ്രൂപ്പുകള്‍ പരീക്ഷണങ്ങളുടെ നിര്‍വ്വഹണം ആരംഭിച്ചു.
ഗ്രൂപ്പുകള്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഓരോ ഗ്രൂപ്പും ഒന്നാമത് ചെയ്ത പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് പൊതുവേദിയില്‍ അവതരിപ്പിച്ചു.
കുട്ടികളുടെ പരീക്ഷണ നിര്‍വ്വഹണം നിരീക്ഷിക്കാനും അവതരണത്തെ വിലയിരുത്താനും പാളയംകുന്ന് HSS ലെ ഹയര്‍സെക്കന്‍ററി അധ്യാപകനായ ശ്രീ.ശെല്‍വന്‍ സാര്‍ റിസോഴ്സ് പേഴ്സണായി ഉണ്ടായിരുന്നു.
ഓരോ പരീക്ഷണ അനുഭവവും ഗ്രൂപ്പുകള്‍ പങ്കുവച്ചതിനുശേഷം ശെല്‍വന്‍ സാര്‍ ആ പരീക്ഷണത്തിന്റെ രസതന്ത്രം ,തുടര്‍ പരീക്ഷണ സാധ്യതകള്‍ അനുബന്ധ വിവരങ്ങള്‍ എന്നിവ പൊതുചര്‍ച്ചയിലൂടെ വിശദീകരിച്ചത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.
10 പരീക്ഷണ അനുഭവങ്ങളുടേയും പങ്കുവയ്ക്കലും ചര്‍ച്ചയും പൂര്‍ത്തിയായപ്പോള്‍ രസതന്ത്രസദ്യ കഴിച്ചതുപോലെയായി.
സമാപനസമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ആരംഭിച്ചപ്പോള്‍ സമയം 4.15.
തികച്ചും ലളിതമായി സംഘടിപ്പിച്ച സമാപനസമ്മേളനത്തിന് പാളയംകുന്ന് HSSലെ അധ്യാപകനായ ശ്രീ.വി.അജയകുമാര്‍ സ്വാഗതം ആശംസിച്ചു.
സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയത് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സുബൈദടീച്ചര്‍ .
ചടങ്ങില്‍ സ്കൂള്‍ HM ബേബിഗിരിജടീച്ചര്‍ അധ്യക്ഷയായി.
ചടങ്ങില്‍ സ്കൂള്‍ HM ബേബിഗിരിജടീച്ചര്‍ അധ്യക്ഷയായി.
BRC ട്രെയിനര്‍ ശ്രീ.ശ്രീകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.
ഇനിയെന്ത് ?
ഓരോ വിദ്യാലയത്തേയും പ്രതിനിധീകരിച്ചെത്തിയ രണ്ട് കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ സ്കൂള്‍തല പരീക്ഷണോത്സവം 2012 ജനുവരിമാസത്തില്‍.
No comments:
Post a Comment