1. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയല്‍.
2. രസതന്ത്ര വര്‍ഷത്തില്‍ ഏറ്റെടുക്കാവുന്ന ക്ലാസ് തല/ വിദ്യാലയ തല പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടല്‍ .
3. സംസ്ഥാന/ ജില്ല/ BRC തല പഠനങ്ങളില്‍ കുട്ടികളില്‍ പിന്നാക്കം നില്‍ക്കുന്നുവെന്നു കണ്ടെത്തിയ
· ചോദ്യങ്ങള്‍ ഉന്നയിക്കല്‍
· അപഗ്രഥിച്ച് നിഗമനത്തിലെത്തല്‍
· ഉപകരണങ്ങള്‍/ പരീക്ഷണങ്ങള്‍ രൂപകല്‍പന ചെയ്യല്‍
· പ്രവചിക്കല്‍
എന്നീ 4 പ്രക്രിയാ ശേഷികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ തിരിച്ചറിയല്‍.
4. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം, ശുചിത്വാരോഗ്യ പരിപാടി (തെളിമ) എന്നിവയുടെ പശ്ചാത്തലത്തില്‍ നാം ഉപയോഗിക്കുന്ന കുടിവെള്ളം എത്രത്തോളം ശുദ്ധമാണെന്ന് സ്വയം കണ്ടെത്തല്‍.
5. ശാസ്ത്രലാബ്, ശാസ്ത്ര ലൈബ്രറി, ശാസ്ത്ര ക്ലബ്, ICT അധിഷ്ഠിത പഠനം എന്നിവയുടെ ഇന്നത്തെ അവസ്ഥ വിശകലനം ചെയ്ത് പരിഹാരപ്രവര്‍ത്തനങ്ങള്‍ രൂപികരിക്കല്‍.
6. പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ആസൂത്രണവും നിര്‍വ്വഹണവും.
7. 5, 6, 7 ക്ലാസ്സുകളിലെ കാഠിന്യമേഖലകള്‍ കണ്ടെത്തുകയും അവയെക്കുറിച്ച് വ്യക്തത നേടുകയും ചെയ്യല്‍.
8. 5, 6, 7 ക്ലാസ്സുകളിലെ ആദ്യ 3 യൂണിറ്റുകളിലെ പരീക്ഷണങ്ങള്‍ 3 അംഗ ഗ്രൂപ്പില്‍ ചെയ്ത് സംശയങ്ങള്‍ പൂര്‍ണമായും പരിഹരിക്കല്‍.
9. അന്താരാഷ്ട്ര വവ്വാല്‍ വര്‍ഷത്തിന്റെ പ്രാധാന്യം തിരിച്ചറിയല്‍.
10. ICT അധിഷ്ഠിത പഠനം എങ്ങനെയെന്നു വ്യക്തത നേടല്‍.
11. 5, 6, 7 ക്ലാസ്സുകളില്‍ ICT ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങള്‍ കണ്ടെത്തല്‍ (ആദ്യ യൂണിറ്റുകള്‍).
12. ഒരു മികച്ച ശാസ്ത്രാധ്യാപികയ്ക്ക് ഉണ്ടായിരിക്കേണ്ട കഴിവുകള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയല്‍.
13. 5, 6, 7 ക്ലാസ്സുകളിലെ ആദ്യ രണ്ടു യൂണിറ്റുകള്‍ ആസൂത്രണം ചെയ്ത് പരമാവധി ടീച്ചിംഗ് modules വികസിപ്പിക്കല്‍.
14. അവധിക്കാല പരിശീലനത്തില്‍ പരിഗണിച്ച ഊന്നല്‍ മേഖലകള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ വരും വര്‍ഷത്തെ ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന്നവശ്യമായ സ്വയം വിലയിരുത്തല്‍ സൂചകങ്ങള്‍ പരിചയപ്പെടല്‍.
15. ശാസ്ത്ര പഠന മികവുകള്‍ പങ്കുവയ്ക്കുന്നതിനും സംശയങ്ങള്‍ പരിഹരിക്കുന്നതിനും ബ്ലോഗിനെ പ്രയോജനപ്പെടുത്തല്‍.
(shasthraadyapakan.blogspot.com, sciencetvm.blogspot.com, sciencewindowalpy.blogspot.com)
No comments:
Post a Comment