സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കളരി എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.ട്രെയിനര്‍മാര്‍ അവരവര്‍ക്ക് ചുമതലയുള്ള ഒരു വിദ്യാലയത്തിലാണ് കളരി നടപ്പാക്കുന്നത് .
അധ്യാപക പരിശീലനങ്ങളിലൂടെ മുന്നോട്ടു വച്ച ആശയങ്ങള്‍ ട്രെയിനര്‍മാര്‍ ബന്ധപ്പെട്ട അധ്യാപികയുടെയും റിസോഴ്സ് ടിച്ചറിന്റേയും സാന്നിധ്യത്തില്‍ ക്ലാസ്സുകളില്‍ നടപ്പിലാക്കുന്ന പരിപാടിയാണിത്. .പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുകയും തിരിച്ചറിവുകള്‍ സെമിനാര്‍ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യും .
തിരുവനന്തപുരം ജില്ലയില്‍ ജൂണ്‍ മാസം 14 മുതല്‍ 20 വരെയാണ് ഒന്നാം ഘട്ട കളരി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് .
No comments:
Post a Comment