കൗമാരവും ( Adolescence) യുവത്വവും മനുഷ്യജീവിതത്തിലെ നിർണായകമായ വികസനഘട്ടങ്ങളാണ് ( Developmental stages). തലച്ചോറിന്റെ വളർച്ച ( Brain development), സാമൂഹികബന്ധങ്ങൾ ( Social relationships), സ്വത്വബോധം ( Identity), തീരുമാനമെടുക്കൽ ( Decision-making) എന്നിവയിൽ ഈ കാലഘട്ടത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. അതേസമയം ഇന്നത്തെ യുവജനങ്ങൾ പഠനം , തൊഴിൽ , കുടുംബം , സാമ്പത്തിക സമ്മർദ്ദം ( Financial stress), സമപ്രായക്കാരുടെ സമ്മർദ്ദം ( Peer pressure), സോഷ്യൽ മീഡിയ ( Social media), എന്നിവയുമായി ഒരേ സമയം ഇടപെടുന്നു. ഈ സാഹചര്യത്തിൽ മാനസികാരോഗ്യത്തിലെ തകർച്ചയും ചില വിഭാഗങ്ങളിൽ അപകടകരമായ പെരുമാറ്റങ്ങളും ( Dangerous behaviors) അക്രമപ്രവണതകളും ശ്രദ്ധിക്കേണ്ട സാമൂഹിക വിഷയങ്ങളായി ( Social issues) മാറിയിട്ടുണ്ട്. എന്നാൽ അക്രമത്തിന് ഒരു “ ഒറ്റക്കാരണം ” ഇല്ല. വ്യക്തി , കുടുംബം , കൂട്ടുകാർ , സ്കൂൾ , സമൂഹം , ലഹരി ഉപയോഗം ( Substance use), സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പരസ്പരം സ്വാധീനിക്കുന്നതാണ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് 2026- ലെ ഗ്ലോബൽ മൈൻഡ് ഹെൽത്ത് റിപ്പോർട്ട് ( Global Mind Health Report) എന...
NOTES AND THOUGHTS regarding general and science-specific education