നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്ന വിവിധ പാഠ്യ പദ്ധതികൾ കുട്ടികളിൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നുണ്ടോ ?
വിദ്യാഭ്യാസ- പഠനഭാര സർവേ ചോദ്യാവലി പൊതു നിർദ്ദേശങ്ങൾ: താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ വായിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഓരോ പ്രസ്താവനയ്ക്കും താഴെയുള്ള ഓപ്ഷനുകളിൽ ( A, B, C, D, E) നിങ്ങളുടെ അഭിപ്രായത്തോട് ഏറ്റവും അനുയോജ്യമായത് ടിക് ( ✓ ) ചെയ്യുക. ഭാഗം 1: അധ്യാപകർക്കുള്ള ചോദ്യാവലി ( ലക്ഷ്യം: പ്രൈമറി , മിഡിൽ , ഹൈസ്കൂൾ അധ്യാപകർ) പേര് (ഓപ്ഷണൽ): ______________________ പഠിപ്പിക്കുന്ന ക്ലാസുകൾ: ____________ വിഷയം: _________________ 1. " അവസാന പരീക്ഷയ്ക്ക് മുൻപ് പാഠപുസ്തകം തീർക്കേണ്ടതുകൊണ്ട് കുട്ടികളുടെ ചോദ്യങ്ങൾ ഒഴിവാക്കാനും ക്ലാസുകൾ വേഗത്തിൽ എടുക്കാനും ഞാൻ നിർബന്ധിതനാകാറുണ്ട്." [A] തീരെ യോജിക്കുന്നില്ല ( Strongly Disagree) [B] യോജിക്കുന്നില്ല ( Disagree) [C] നിഷ്പക്ഷം ( Neutral) [D] യോജിക്കുന്നു ( Agree) [E] പൂർണ്ണമായി യോജിക്കുന്നു ( Strongly Agree) 2. " കുട്ടികൾ നേടിയിട്ടില്ലാത്ത ചില ആശയങ്ങൾ കുട്ടികൾ മുൻപേ മനസ്സിലാക്കിയിട്ടുണ്ടെന്ന അനുമാനത്തിലാണ് പാഠപുസ്തകങ്ങൾ പലതും തയ്യാറ...