ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

NGSS എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

'നെക്സ്റ്റ് ജനറേഷൻ സയൻസ് സ്റ്റാൻഡേർഡ്സ്' (NGSS)

  ആധുനിക കാലഘട്ടത്തിൽ  ശാസ്ത്രം എന്നത് കുറെ വസ്തുതകൾ കാണാപ്പാഠം പഠിക്കലല്ല , മറിച്ച് ലോകത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും , പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും , ചുറ്റുമുള്ള പ്രതിഭാസങ്ങളെ മനസ്സിലാക്കാനുമുള്ള ഒരു മാർഗ്ഗമാണ്.   ' നെക്സ്റ്റ് ജനറേഷൻ സയൻസ് സ്റ്റാൻഡേർഡ്സ് ' (NGSS) എന്നത് ഇതിന് അനുയോജ്യമായ  പുരോഗമനപരമായ ഒരു ശാസ്ത്രവിദ്യാഭ്യാസ ചട്ടക്കൂടാണ് .   NGSS പ്രധാന ആശയങ്ങൾ 1. ശാസ്ത്രം കാണാപ്പാഠം പഠിക്കാനുള്ളതല്ല , മറിച്ച് പ്രതിഭാസങ്ങളെ മനസ്സിലാക്കാനുള്ളതാണ്. പഴയ രീതിയിൽ , ' പ്രകാശസംശ്ലേഷണം ' (photosynthesis) എന്നൊരു വാക്ക് പഠിപ്പിച്ചുകൊണ്ടാണ് ഒരുപക്ഷേ പാഠം തുടങ്ങിയിരുന്നത്. എന്നാൽ പുതിയ രീതി ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഒരു യഥാർത്ഥ ലോകത്തിലെ സമസ്യയിൽ നിന്നാണ് ഇന്ന് ക്ലാസുകൾ ആരംഭിക്കുന്നത്. ഉദാഹരണത്തിന് , " ഒരു ചെറിയ വിത്തിൽ നിന്ന് എങ്ങനെയാണ് ഒരു കൂറ്റൻ മരം വളരുന്നത് ?" എന്നൊരു ചോദ്യം ചോദിച്ചുകൊണ്ട്. ഈയൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള കുട്ടികളുടെ അന്വേഷണമാണ് പിന്നീട് ക്ലാസിനെ മുന്നോട്ട് നയിക്കുന്നത്. NGSS രൂപകൽപ്പനയുടെ കാതൽ തന്നെ ...