ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹിമാലയത്തിലെ മഞ്ഞുരുകുമ്പോൾ — ഭാഗം 4 ഹിമാലയപർവതപ്രദേശങ്ങളിലെ അപകടസാധ്യതകൾ കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?

   ഹിമാലയത്തിലെ ഹിമാനികൾ പിൻവാങ്ങുകയും ചില പ്രദേശങ്ങളിൽ പുതിയതോ വലുതാകുന്നതോ ആയ ഹിമാനിത്തടാകങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ചില ഉയർന്ന പർവതപ്രദേശങ്ങളിൽ ചരിവുകളുടെ സ്ഥിരതയിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കനത്ത മഴയും ഉരുൾപൊട്ടലും മഞ്ഞിടിച്ചിലുമെല്ലാം ഒന്നിച്ച് ചേരുമ്പോൾ വലിയ ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. മലമുകളിൽ ഉണ്ടാകുന്ന മഞ്ഞിടിച്ചിലുകളെയോ പ്രകൃതിദത്തമായ നദി തടസ്സപ്പെടലുകളെയോ തടയാൻ  മനുഷ്യന് കഴിയില്ല. എന്നാൽ , ഒരു പ്രകൃതിക്ഷോഭം വലിയൊരു മനുഷ്യദുരന്തമായി മാറാതിരിക്കാൻ നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. അതിന് വെറുമൊരു അലാറം വെച്ചതുകൊണ്ടോ , ഒരു അണക്കെട്ട് പണിതതുകൊണ്ടോ മാത്രം കാര്യവുമില്ല. അതിനായി താഴെ പറയുന്ന ഘട്ടങ്ങളുള്ള ഒരു പ്രതിരോധ ശൃംഖലയാണ് നമ്മൾ കെട്ടിപ്പടുക്കേണ്ടത്: 1. അപകടം എവിടെയെന്ന് കൃത്യമായി അറിയുക ( Risk Knowledge) ദുരന്തനിവാരണത്തിന്റെ ആദ്യപടി സൈറൺ മുഴക്കലല്ല , മറിച്ച് അപകടസാധ്യതകളെക്കുറിച്ച് കൃത്യമായി പഠിക്കുക എന്നതാണ്. ഒരു പ്രദേശത്ത് എത്ര മഞ്ഞുതടാകങ്ങളുണ്ട് ? അവയിൽ ഏതൊക്കെയാണ് പൊട്ടാൻ സാധ്യതയുള്ളത് ? ഈ തടാകം പൊട്ടിയാൽ വെള്ളം ഏത് ഗ്രാമങ്ങളി...

ഹിമാലയത്തിലെ മഞ്ഞുരുകുമ്പോൾ ഭാഗം 3: നേപ്പാളിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്?

  2026 ഓഗസ്റ്റ് 26- ന് നേപ്പാളിലെ റാസുവാ ജില്ലയിലും അതിനോട് ചേർന്ന ചൈനയുടെ ടിബറ്റ് അതിർത്തിയിലും ഉണ്ടായ ആ ദുരന്തത്തെ തുടക്കത്തിൽ പലരും വിശേഷിപ്പിച്ചത് പെട്ടെന്നുണ്ടായ ഒരു ' മഴവെള്ളപ്പൊക്കം ' (Flash flood) എന്നായിരുന്നു. എന്നാൽ പിന്നീട് ലഭിച്ച ഉപഗ്രഹചിത്രങ്ങളും ഭൂകമ്പമാപിനികളിൽ നിന്നുള്ള വിവരങ്ങളും പരിശോധിച്ചപ്പോൾ , ദുരന്തത്തിന്റെ തുടക്കം ഒരു വലിയ റോക്ക്-ഐസ് അവലാഞ്ച്അവലാഞ്ചുമായി ബന്ധപ്പെട്ടതാണെന്ന ചിത്രം കൂടുതൽ വ്യക്തമായി. ഇത് ഒരു സാധാരണ വെള്ളപ്പൊക്കമല്ലായിരുന്നു. മലമുകളിൽ ഉണ്ടായ വലിയൊരു പാറ–മഞ്ഞ് അവലാഞ്ചിൽ തുടങ്ങി , നദികൾ തടസ്സപ്പെട്ട് , ഒടുവിൽ താഴെയുള്ള താഴ്‌വരകളിലേക്ക് വ്യാപിച്ച ഒരു ദുരന്തശൃംഖല ( Cascading Hazard) ആയിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ . ആ ദുരന്തത്തിന്റെ ഘട്ടങ്ങൾ ശാസ്ത്രീയമായി താഴെ പറയുന്ന രീതിയിലാകാം സംഭവിച്ചത്: ഘട്ടം 1: മലമുകളിലെ വലിയ തകർച്ച അന്ന് രാവിലെ ഏകദേശം 8:37- ഓടെ മൺ-പാറക്കൂട്ടങ്ങളുടെ വലിയൊരു തകർച്ചയോട് (mass movement) പൊരുത്തപ്പെടുന്ന ഭൂകമ്പ സിഗ്നൽ ( seismic signal) രേഖപ്പെടുത്തി.. ഏകദേശം 5,000 മീറ്ററിലധികം ഉയരമുള്ള ' ലിറുങ് ' പർവതമേഖ...

ഹിമാലയത്തിലെ മഞ്ഞുരുകുമ്പോൾ — ഭാഗം 2 ഒരു മഞ്ഞുമല എങ്ങനെയാണ് വലിയൊരു ദുരന്തമായി മാറുന്നത്?

  ഹിമാലയത്തിലെ ഹിമാനികൾ ( Glaciers) ഉരുകി ചുരുങ്ങുന്നു എന്ന് കേൾക്കുമ്പോൾ മഞ്ഞിന്റെ അളവ് കുറയുന്നു എന്ന് മാത്രമല്ല നമ്മൾ മനസ്സിലാക്കേണ്ടത്. ഒരു ഹിമാനി പിൻവാങ്ങുമ്പോൾ ആ പർവതത്തിന്റെ ഘടനയും ഭൂപ്രകൃതിയും ജലപ്രവാഹവുമെല്ലാം പൂർണ്ണമായി മാറിമറിയുന്നുണ്ട്. മലഞ്ചെരിവുകളുടെ ഉറപ്പ് കുറയുന്നു , പുതിയ തടാകങ്ങൾ രൂപപ്പെടുന്നു , പഴയവയുടെ വലിപ്പം കൂടുന്നു , മണ്ണും പാറകളും ഒലിച്ച് വന്ന് പ്രകൃതിദത്തമായ തടസ്സങ്ങൾ ഉണ്ടാകുന്നു. ഉയർന്ന മലനിരകളിൽ ദീർഘകാലമായി കട്ടിയായി മരവിച്ചുകിടന്ന മണ്ണും പാറകളും താപനില കൂടുമ്പോൾ അയയാൻ തുടങ്ങും. ഇതിന്റെ ഫലമായി മലമുകളിൽ ഉണ്ടാകുന്ന ചെറിയൊരു മാറ്റം പോലും താഴേക്ക് വരുമ്പോൾ മണ്ണിടിച്ചിൽ ( Landslide), പെട്ടെന്നുള്ള വെള്ളപ്പാച്ചിൽ ( Flash Flood), പാറവീഴ്ച ( Rockfall), ചെളിയും കല്ലും നിറഞ്ഞ സങ്കീർണ്ണ പ്രവാഹം ( Debris Flow) എന്നിങ്ങനെ ഒന്നിനു പുറകെ ഒന്നായി പല അപകടങ്ങളെ ഒരുമിച്ച് തുറന്നുവിടാം. അതുകൊണ്ട് ഹിമാലയത്തിലെ മഞ്ഞുരുകലിനെക്കുറിച്ച് പഠിക്കുമ്പോൾ “എത്ര മഞ്ഞ് ഉരുകി ?” എന്ന് മാത്രം ചോദിച്ചാൽ പോരാ , “ മഞ്ഞുരുകിയതിനു ശേഷം ആ പർവതത്തിന്റെ ഭൂപ്രകൃതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുന്...