ശാസ്ത്രപാഠപുസ്തകം - ഗുണനിലവാര സൂചകങ്ങള്‍
· പാഠപുസ്തകത്തില്‍
ഉൾപ്പെടുത്തിയ ആശയങ്ങൾ ,സന്ദര്‍ഭങ്ങള്‍
,നല്‍കിയിട്ടുള്ള ഉദാഹരണങ്ങള്‍ എന്നിവ ആധുനിക കാലഘട്ടത്തിന്
അനുയോജ്യമാണ്
· യുണിറ്റിന്റെ
ലക്‌ഷ്യം (പഠന ലക്ഷ്യങ്ങള്‍ ) സമഗ്രമായും സ്വാഭാവികമായും താല്‍പ്പര്യം
ജനിപ്പിക്കുന്ന രീതിയിലും കുട്ടികളുടെ ചിന്തയിലേക്ക് കൊണ്ടുവരാന്‍ ഉതകുന്ന തുടക്കം
(opening)
· യുണിറ്റിന്റെ
ലക്ഷ്യത്തില്‍ (പഠന ലക്ഷ്യങ്ങള്‍ ) നിന്നും വ്യതിചലിക്കാതെ ക്രമാനുഗതമായി
വിന്യസിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍
· യുണിറ്റിന്റെ
തുടക്കത്തില്‍ ഉന്നയിച്ച പ്രശ്നവുമായി /സന്ദര്‍ഭവുമായി ബന്ധിപ്പിച്ചുള്ള ക്രോഡീകരണത്തില്‍
അവസാനിക്കുന്ന ഒടുക്കം (closing)
· സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഉള്ളടക്കം
· ലളിതവും
ആകര്‍ഷകവുമായ അവതരണ രീതി
· ആശയ
വിനിമയത്തിന് സഹായകരമായ ചിത്രങ്ങള്‍ ,ചിത്രീകരണങ്ങള്‍ ,ഫോട്ടോകള്‍ ,ഗ്രാഫുകള്‍
,പട്ടികകള്‍,കാര്‍ട്ടൂണുകള്‍ ,ഫ്ലോ ചാര്‍ട്ടുകള്‍
· നിറങ്ങളുടെ
ഉപയോഗം, അക്ഷരങ്ങളുടെ വലിപ്പം ,lay out എന്നിവ
ആകര്‍ഷകവും അനുയോജ്യമായ രീതിയിലും
· കുട്ടികളുടെ
വ്യത്യസ്ത ചിന്താരീതികള്‍ , പഠനശൈലികള്‍
,വൈഭവങ്ങള്‍ എന്നിവ പരിഗണിക്കുന്നത്
· ആശയവുമായി
ബന്ധപ്പെട്ട ശാസ്ത്രചരിത്രം, വളർച്ച,
ആധുനിക കണ്ടെത്തലുകൾ എന്നിവ സാധ്യമായ രീതിയില്‍ ഉൾചേർന്നിട്ടുണ്ട്.
· കുട്ടികളുടെ
പ്രായം ,ഗ്രഹണശേഷി എന്നിവയ്ക്ക്
അനുയോജ്യമായ ഉള്ളടക്കം
പ്രകൃതിയെ
സ്നേഹിക്കാനും പരിസ്ഥിതി
സൗഹൃദ നിലപാടുകള്‍ സ്വീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള അവസരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
· നല്‍കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍ /ചര്‍ച്ച ചെയ്യുന്ന ആശയങ്ങള്‍ വിമർശനാത്മക ചിന്തയും ആധുനികമായ ജീവിത
വീക്ഷണങ്ങളും കുട്ടികളിൽ വളർത്താൻ
അനുയോജ്യമാണ്
· നല്‍കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍ /ചര്‍ച്ച ചെയ്യുന്ന ആശയങ്ങള്‍ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ, അശാസ്ത്രീയ
പ്രവണതകൾ എന്നിവ തിരിച്ചറിഞ്ഞു പ്രതിരോധം സൃഷ്ടിക്കാനുള്ള ഉൾക്കരുത്ത് കുട്ടികളിൽ വളർത്താൻ അനുയോജ്യമാണ്.
· ശാസ്ത്രബോധത്തില്‍ അധിഷ്ടിതമായി ചിന്തിക്കാനും
തീരുമാനമെടുക്കാനും കുട്ടികളെ പ്രചോദിപ്പിക്കുന്ന പരമാവധി അവസരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
· ഓരോ ആശയ
മേഖലയുമായും ബന്ധപ്പെട്ട് ഉൾപ്പെടുത്താൻ
കഴിയുന്ന പരമാവധി പ്രക്രിയാ ശേഷികൾ
പരിഗണിച്ചിട്ടുണ്ട്
· അന്വേഷണാത്മക
പഠനത്തിന്റെ ഘട്ടങ്ങളായ 5
E (Engage,Explore ,Explain ,Elaborate ,Evaluate ) പരിഗണിച്ചുകൊണ്ടാണ്
പ്രവര്‍ത്തനങ്ങള്‍
രൂപപ്പെടുത്തിയിട്ടുള്ളത് .
· ശാസ്ത്രവുമായി
ബന്ധപ്പെട്ട സാങ്കേതിക പദങ്ങള്‍
പരിചയപ്പെടുത്തുന്നതിന് സ്വീകരിച്ച രീതി അനുയോജ്യമാണ് ( അനുഭവബന്ധിതമായും
ലളിതമായും )
· വൈജ്ഞാനികമേഖല
, പ്രക്രിയാമേഖല. സർഗ്ഗാത്മക മേഖല ,പ്രയോഗമേഖല മനോഭാവമേഖല എന്നിവയുടെ
വികാസത്തിന് അനുയോജ്യമായ പരമാവധി സാധ്യതകൾ
ഉൾചേർത്തിട്ടുണ്ട്.
· ശാസ്ത്രവുമായി
ബന്ധപ്പെട്ട കുട്ടികളുടെ അഭിരുചികൾ
തിരിച്ചറിയാനും പരിപോഷിപ്പിക്കാനും
അവസരങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്
· ശാസ്ത്ര
അന്വേഷണത്തിനും (scientific
investigation) നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നതിനും കുട്ടികളെ
പ്രേരിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്
· സ്വയം
പഠനത്തിനും സഹകരണാത്മക (coloborative
learning ) പരമാവധി അവസരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
· പ്രക്രിയാ
വിലയിരുത്തലിന് അധ്യാപികയ്ക്ക്
സഹായകരമാകുന്ന പരമാവധി ചോദ്യങ്ങള്‍
/സന്ദര്‍ഭങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്
· വിലയിരുത്തലിന്
പരിഗണിക്കേണ്ട പഠന തെളിവുകൾ , പഠന ഉൽപന്നങ്ങൾ എന്നിവ രൂപപ്പെടുന്നതിനുള്ള
അവസരങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്
· സ്വയം
വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനും
അനുയോജ്യമായ സന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
· കുട്ടികള്‍ക്ക് നേരനുഭവങ്ങള്‍ ലഭിക്കുന്നതിനു
സഹായകരമായ പരമാവധി അവസരങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്
· വൈവിധ്യമാർന്ന
പഠനതന്ത്രങ്ങൾ എല്ലാ
യുണിറ്റുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്
· ശാസ്ത്രലാബ്.
ശാസ്ത്രലൈബ്രറി. ജൈവവൈവിധ്യ
ഉദ്യാനം/വിദ്യാലയ പരിസരം തുടങ്ങിയ
ഘടകങ്ങൾ പ്രയോജനപ്പെടുത്തുന്നന്നതിനുള്ള
അവസരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
· മറ്റു
വിഷയങ്ങളുമായുള്ള ഉദ്ഗ്രഥന സാധ്യതകള്‍ പരിഗണിച്ചിട്ടുണ്ട്
· വിവിധ ആശയ മേഖലകളുമായി ബന്ധപ്പെട്ട് സാങ്കേതിക സൗഹൃദപഠനരീതികള്‍ അനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
· ദേശീയതലത്തിലും
അന്തര്‍ദേശീയ തലത്തിലും സ്കൂള്‍ ശാസ്ത്ര
പഠനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ആധുനികവും നൂതനവുമായ ചിന്തകള്‍ അനുയോജ്യമായ രീതിയില്‍
പരിഗണിക്കുന്നുണ്ട്
·
· SCIENCE TEXT BOOK -QUALITY INDICATORS - MALAYALAM (CLICK TO VIEW)