ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

CRC MODULE 2011 AUG 20,TRIVANDRUM

Time table for UNIT TEST 2011 -12 (june,july august)

“കളരി 2011”-പഠന മേഖലകള്‍ (ശാസ്ത്രം )

1. ജലത്തിന്റെ അവസ്ഥാമാറ്റം എന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളില്‍ ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം നല്‍കല്‍ , പഠനതെളിവുകള്‍ ശേഖരിക്കല്‍ ,സൂക്ഷിക്കല്‍ (ക്ലാസ്സ്‌ അഞ്ച്) 2. ദുര്‍ബല കാണ്ഡ സസ്യങ്ങളിലെ പറ്റിപ്പിടിച്ചു വളരുന്നതിനുള്ള അനുകൂലനങ്ങള്‍ നിരീക്ഷണം , ICT   (VIDEOS , PICTURES) എന്നിവ ഉപയോഗിച്ച് നടപ്പിലാക്കല്‍ (ക്ലാസ്സ്‌ ആറ്) 3. BUDDING   കൃത്യതയോടെ നിര്‍വഹിക്കുന്നതിന് ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കല്‍ (ക്ലാസ്സ്‌ ഏഴ് ) 4. വിത്ത് മുളയ്‌ക്കുന്ന ഘട്ടങ്ങള്‍ നിരീക്ഷണം, ICT (ANIMATION) ഉപയോഗിച്ച് ക്ലാസ്സില്‍ നടപ്പിലാക്കല്‍ (ക്ലാസ്സ്‌ ആറ്)       5. പഠനയാത്രയിലൂടെ ദുര്‍ബല കാണ്ഡ സസ്യങ്ങളുടെ അനുകൂലനങ്ങള്‍   തിരിച്ചരിയാനുള്ള അവസരം എല്ലാ കുട്ടികള്‍ക്കും നല്‍കല്‍ (ക്ലാസ്സ്‌ ആറ്) 6. വിലയേറിയ വെള്ളം എന്ന യുനിറ്റിലെ   പരീക്ഷണങ്ങള്‍ ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ചെയ്യുന്നതിനുള്ള അവസരം നല്കല്‍,പരിമിതികള്‍ തിരിച്ചറിയല്‍ ,അവ മറികടക്കുന്നതിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കല്‍     (ക്ലാസ്സ്‌ അഞ്ച്) 7. വിത്ത് മുളയ്‌ക്കുന്ന ഘട്ടങ്...

“കളരി 2011”

സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കളരി എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.ട്രെയിനര്‍മാര്‍ അവരവര്‍ക്ക് ചുമതലയുള്ള ഒരു വിദ്യാലയത്തിലാണ് കളരി നടപ്പാക്കുന്നത് .   അധ്യാപക പരിശീലനങ്ങളിലൂടെ മുന്നോട്ടു വച്ച ആശയങ്ങള്‍ ട്രെയിനര്‍മാര്‍   ബന്ധപ്പെട്ട അധ്യാപികയുടെയും റിസോഴ്സ് ടിച്ചറിന്റേയും സാന്നിധ്യത്തില്‍ ക്ലാസ്സുകളില്‍ നടപ്പിലാക്കുന്ന പരിപാടിയാണിത്. .പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുകയും തിരിച്ചറിവുകള്‍ സെമിനാര്‍ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യും . തിരുവനന്തപുരം ജില്ലയില്‍ ജൂണ്‍ മാസം 14 മുതല്‍ 20 വരെയാണ് ഒന്നാം ഘട്ട കളരി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് .

പരിശീലനത്തില്‍ രൂപപ്പെടുത്തിയ സ്വയം വിലയിരുത്തല്‍ ഫാറം